Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
പഠിച്ചു നല്ല മാർക്കോടെ പാസ്സായി രണ്ട് പേരും.
എൻജിനിയറിംങ് പ്രവേശന പരീക്ഷയിൽ എനിക്ക് വേണ്ടത്ര സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. മൂന്നക്ക റാങ്ക് കരസ്ഥമാക്കിയ ചിന്നൂന് കോഴ്സിന് ചേരുകയല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു. അവൾ യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജീനിയറിംങ്ങിന് ചേർന്നു. അങ്ങനെയാ ഞാൻ എൻട്രൻസ് കോച്ചിങ്ങിന് റിപ്പീറ്റ് ചെയ്യാൻ പോവുന്നത്. യൂണിവേയ്സിറ്റിയിൽ കോഴ്സ് ചെയ്യുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. ഒരു വർഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പഠിച്ചു. അവളുടെ ധൈര്യം പകരൽ കൂടെ ആയപ്പോൾ കേരള ലെവലിലും ആൾ ഇന്ത്യ ലെവലിലും ഞാൻ നന്നായി സ്കോർ ചെയ്തു.
നാഷണൽ ലെവലിൽ നല്ല ഏതെങ്കിലും കോളേജിൽ അഡ്മിഷന് ട്രൈ ചെയ്യാൻ അവളെന്നെ നിർബന്ധിച്ചിരുന്നു. പക്ഷേ എൻറെ ലക്ഷ്യം അവൾ ആയിരുന്നു അവളുടെ സാമീപ്യമായിരുന്നു. കൂടുതൽ ഒന്നും എനിക്ക് ആലോചിക്കേണ്ടിയിരുന്നില്ല ഞാൻ അങ്ങനെ യൂണിവേഴ്സിറ്റിയിൽ തന്നെ ചേർന്നു. കെമിസ്ട്രിയിൽ താല്പര്യം ഉണ്ടായിരുന്ന കാരണം കെമിക്കൽ എൻജിനീയറിങ് തെരഞ്ഞെടുത്തു. ഞങ്ങൾ രണ്ടുപേരും വെവ്വേറെ ഡിപ്പാർട്ട്മെന്റിൽ ആയതുകൊണ്ട് ജൂനിയർ സീനിയർ വിഷയം ഒന്നും വന്നില്ല. ഞങ്ങൾക്ക് സംസാരിക്കാനും സല്ലപിക്കാനും കൂട്ട് കൂടാനും അവസരങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. താമസം ഹോസ്റ്റലിൽ ആയതുകൊണ്ട് ഞങ്ങൾ പൂർണസ്വാതന്ത്ര്യർ ആയിരുന്നു. കമിതാക്കൾ ആയിരുന്നെങ്കിലും ഉറ്റസുഹൃത്തുക്കളായി ഞങ്ങൾ ക്യാമ്പസിൽ അറിയപ്പെട്ടു.
അവളും ഞാനും മാത്രമുള്ള ലോകത്ത് ഏതാനും ദിവസങ്ങൾ ഞങ്ങൾ ഇരുവരും വളരെയധികം ആഗ്രഹിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഒരു ബൈക്ക് ട്രിപ്പ് പ്ലാൻ ചെയ്തു.
മൂന്നാറിലേക്ക്...
ഞങ്ങളുടേത് മാത്രമായ മൂന്നു ദിവസങ്ങൾ...
കമിതാക്കളായുള്ള മൂന്ന് ദിനങ്ങൾ...
സൗഹൃദത്തിനുമപ്പുറം ഞങ്ങളുടെ പ്രണയത്തിൻറെ ആഴം തിരിച്ചറിഞ്ഞത് ആ യാത്രയിലായിരുന്നു. പ്രണയാർദ്രമായ നിമിഷങ്ങളിൽ ആവേശത്തോടെ ഞങ്ങളുടെ
💬 Comments
View all comments