0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Author : pakkaran Read All Parts 696

കാര്യമായി എന്തെങ്കിലും തന്നെ കൊടുക്കണം"

"സെബിത ആണ് ഇവനെ ഇക്കോലത്തിൽ ആക്കി എടുത്തത്... അതിനുള്ളത് അവൾ ഇന്നലെ തന്നെ ചോദിച്ച് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്.."

ഞാൻ ഇത്താനെ നോക്കിയപ്പോൾ അഭിമാനവും അതോടൊപ്പം തെല്ലൊരു ജാള്യതയുമുണ്ട് ഓളെ മുഖത്ത്.

" അള്ളോ... ഞാൻ ഒരു ഷെയ്ക്കേ വാങ്ങിപ്പിച്ചിട്ടുള്ളേ..."

ഇത്താന്റെ നിഷ്കളങ്കമായി മറുപടി കേട്ട് അവിടെയാകെ ചിരി പടർന്നു.

എല്ലാവരും പള്ളിയിലേക്ക് ഇറങ്ങാൻ റെഡിയായി ഇരിക്കാണ്. എല്ലാവരും ഓരോരോ വഴികളിലേക്ക് തിരിഞ്ഞപ്പോൾ തക്കം നോക്കി പെണ്ണ് എന്റെ അടുക്കൽ വന്നിട്ട്

" ഇത്താടെ മുത്തേ...."

"എന്താടീ കുറുമ്പീ.."

"നിനക്ക് ഇന്ന് ഒരു സർപ്രൈസ് ഉണ്ട് മോനേ.."

"സർപ്രൈസോ??? സർപ്രൈസൊക്കെ ഇന്നലെ തന്നില്ലേ? ഇനി എന്ത് സർപ്രൈസ്?? സമ്മാനം വല്ലതുമാണോ???"

" സമ്മാനവും കുമ്മാനവും ഒന്നുമല്ല... വേണമെങ്കിൽ സമ്മാനമായി ഒക്കെ കണക്കാക്കാം.. ഒരു പൊട്ടന് വീണ് കിട്ടിയ സമ്മാനം.. പക്ഷേ ഒരു കാര്യവുമില്ല എന്ന് എനിക്കല്ലേ അറിയൂ.. ഹി ഹി"

" ആളെ ടെൻഷനിപ്പിക്കാതെ കാര്യം പറയെടീ.."

"ഇല്ല മോനേ... നീ പയ്യെ അറിഞ്ഞാൽ മതി.. ഹി ഹി ഹി"

കിണിച്ച് കൊണ്ട് ഓള് അടുക്കളേക്ക് വലിഞ്ഞു...

എന്ത് കുന്തമെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ ഉമ്മാരത്തേക്ക് പോയി ഇരുന്നു. ഗേറ്റ് കടന്ന് ഒരു ഇന്നോവ കാറ് വരുന്നുണ്ട്. ടാക്സി കാറാണ്.

ഇത് ആരാണപ്പാ...

ടാസ്കി ഒക്കെ വിളിച്ച് വരാൻ. വീടിന്റെ മുറ്റത്തായി കാറ് നിർത്തി. കാറിൽ നിന്ന് ഇറങ്ങുന്നവരെ കണ്ട് ഞാനടക്കം വീട്ടിലെ എല്ലാവരും അത്ഭുതപ്പെട്ടു. തുറക്കപ്പെട്ട ഡോറുകളിൽ നിന്നായി മുത്ത മാമാന്റെ മൂത്ത മകൻ സൗക്കത്തിക്ക, മരുമകൻ ഹനീഫാക്ക കോയ

💬 Comments

View all comments