0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Author : pakkaran Read All Parts 699

ജേഷ്ടനെ (മൂത്താപ്പാനെ) ഏൽപിച്ചു. ഇറങ്ങുന്നതിന് മുമ്പ് ഉമ്മാനോടും വല്യുമ്മാനോടും മാമിമാരോടും ഇത്താത്തമാരോടും സമ്മതം വാങ്ങിയാണ് ഇറങ്ങിയത്. ഇറങ്ങാൻ നേരത്ത്

"ഉപ്പാനെ മനസ്സിൽ വിചാരിച്ച് ഇറങ്ങ്..."

ഉമ്മയുടെ വക ഉപദേശം

ഉപ്പാനെ മനസ്സിൽ വിചാരിച്ച് ഇറങ്ങി വണ്ടിയിൽ കയറി. ഒന്നിന് പുറകെ ഓരോന്നായി വണ്ടി പാഞ്ഞു... പള്ളി ലക്ഷ്യമാക്കി....

പള്ളിയോട് കുറച്ച് വിട്ട് മാറിയാണ് വണ്ടികളെല്ലാം നിർത്തിയത്. ഒരോരോ വണ്ടികളിൽ നിന്നായി മുപ്പതിന് മുകളിൽ ആളുകൾ ഇറങ്ങി. വെള്ളയും വെള്ളയും തന്നെ വേഷം.. മൊത്തത്തിൽ ഒരു വെള്ള മയം.. മുന്നിലായി ഞാൻ ഗമയോടെ നടന്നു.. ഇതെല്ലാം ക്യാമറാമാൻ അതിവിദഗ്ദമായി ഒപ്പി എടുക്കുന്നുണ്ടായിരുന്നു. കുറച്ചകലെ മരച്ചുവട്ടിലായി നിർത്തിയിട്ട ഒരു റെയ്ഞ്ച് റോവർ കാർ എന്റെ ശ്രദ്ധയിൽ പെട്ടു.

'എന്താ ഒരു തലയെടുപ്പ്'

ഞാൻ മനസിൽ വിചാരിച്ചു.

ഇടക്കിടക്ക് ഞാൻ ആ കാറ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

'പ്രിയപ്പെട്ടതെന്തോ ബലമായി പിടിച്ച് പറിച്ച് അതിനുള്ളിൽ അടച്ച് വെച്ച ഒരു ഫീല്..'

ഇടക്കിടക്ക് എന്റെ ശ്രദ്ധ ആ കാറിൽ പതിഞ്ഞ് കൊണ്ടേയിരുന്നു. കണ്ണ് മാറ്റാൻ ശ്രമിച്ചാലും മനസ്സ് സമ്മതിക്കുന്നില്ല. എന്തോ ഒന്ന് എന്നെ ആ കാറിലേക്ക് കൊത്തിവലിക്കുന്ന പോലെ...

അകത്ത് ആളുണ്ടെന്ന് തോന്നുന്നു. പക്ഷേ ഒന്നും വ്യക്തമല്ല.

¶¶¶¶¶¶¶¶¶¶¶¶¶¶¶

മരത്തിന് ചുവട്ടിലായി നിർത്തിയിട്ട കറുത്ത റെയ്ഞ്ച് റോവർ കാറിൽ ഇരുന്ന് കൊണ്ട് ആ ചെറുപ്പക്കാരൻ അവളോടായി ചോദിച്ചു.

"ഈ പള്ളി തന്നെയല്ലേ മോളേ??"

"അതേ ഇക്കാക്കാ..."

അവൾ മൊഴിഞ്ഞു.

അവൾ....

ഒരു കാലത്ത് ഷാജഹാന്റെ ജീവന്റെ ജീവനായിരുന്ന....

" സെഫീനാ മെഹ്റിൻ... ഷാജഹാന്റെ ചിന്നു..."

" മോളേ... ഇനിയെങ്കിലും ഇത് മനസ്സിൽ നിന്ന് മറക്കാൻ ശ്രമിച്ചൂടേ??"

💬 Comments

View all comments