Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
" ചിലതൊന്നും അങ്ങനെ മറക്കാൻ പറ്റില്ല ഉപ്പാ.. മറക്കാൻ പാടില്ല..."
" ഇങ്ങനെയൊരു പരീക്ഷണത്തിന്റെ ആവശ്യമുണ്ടോ മോളേ??"
" ഇത് ഒരിക്കലും എനിക്ക് ഒരു പരീക്ഷണമല്ല ഉപ്പാ... ആറു വയസ്സ് മുതൽ സന്തോഷവും സങ്കടങ്ങളും പരസ്പരം പങ്ക് വെക്കാൻ അവന് ഞാനും, എനിക്ക് അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ... കിട്ടിയതെല്ലാം പരസ്പരം പങ്ക് വെക്കും... എന്ത് കാര്യത്തിനും ഒപ്പമുണ്ടാകും.. ഒന്നിച്ചേ എന്തും ചെയൂ.. അങ്ങനെയുള്ള അവന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നടക്കുമ്പോൾ എനിക്ക് വരാതിരിക്കാൻ പറ്റുമോ??"
"പക്ഷേ... എന്നാലും മോളേ... നിന്റെ സ്നേഹം മനസ്സിലാക്കാൻ അവന് സാധിച്ചില്ലാലോ??"
"അതിന് അവനെ എങ്ങനെ കുറ്റം പറയാൻ പറ്റും?? അവന്റെ സ്ഥാനത്ത് വേറെ ആര് ആയിരുന്നാലും അത് തന്നെ അല്ലേ ചെയ്യാ.."
" എന്നാലും മോളേ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ?? നിനക്ക് സത്യാവസ്ഥ തുറന്ന് പറഞ്ഞാൽ അവൻ നിന്നെ ചേർത്ത് പിടിക്കില്ല എന്ന് നീ വിചാരിക്കുന്നുണ്ടോ??"
"ഇല്ല ഇക്കാക്കാ... അവൻ എന്നെ ഒരിക്കലും വിട്ട് പോകുമായിരുന്നില്ല.. അത് ആരെക്കാളും നന്നായി എനിക്ക് അറിയാം... പക്ഷേ എന്റെ സന്തോഷത്തേക്കാളും ഞാൻ ഇംമ്പോർട്ടൻസ് കൊടുത്തത് അവന്റെ ഫ്യൂച്ചറിനും കരിയറിനും ഒക്കെയാണ്.."
" അവന് എന്തോരം വിഷമമായിട്ടുണ്ടാവും എന്ന് നീ ആലോചിച്ച് നോക്കിയിട്ടുണ്ടോ??"
" അവന്റെ ദയനീയാവസ്ഥ ഞാൻ നേരിട്ട് കണ്ടിരുന്നു... സത്യം പറഞ്ഞാൽ ഇതിന്റെ ഒന്നിന്റെയും ആവശ്യം ഉണ്ടായിരുന്നില്ല എന്ന് വരെ തോന്നി പോയി.. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാ ഇക്കാക്കാ... കഴിഞ്ഞ് പോയ ശരി തെറ്റുകളെ കുറിച്ചൊന്നും ഇപ്പോൾ ഞാൻ ആലോചിക്കുന്നില്ല... ഐ ആം ഹാപ്പി ഫോർ ഹിം
💬 Comments
View all comments