Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
നൗ..
പുഞ്ചിരിച്ച് കൊണ്ടാണ് അവൾ അത് പറഞ്ഞത് എങ്കിലും മിഴികൾ പൊൻ മണി തുള്ളികൾ പൊഴിച്ചു... ആരും കാണാതിരിക്കാൻ അവൾ കൈ കൊണ്ട് തുടച്ചു..
ഏതാനും കാറുകൾ പള്ളിയുടെ കുറച്ച് അകലെയായി വന്ന് നിന്നത് അവർ നോക്കി നിന്നു. അവകളിൽ മുന്നിലായി നിർത്തിയ റെഡ് കളർ ജീപ്പ് കോംമ്പസ്സിൽ നിന്നും വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ട് ഷേവ് ചെയ്ത് മിനുക്കിയ മുഖം, കട്ടി മീശ പിരിച്ച് വെച്ചിട്ടുണ്ട്, മുടി ഒരു സൈഡിലേക്കാക്കി വാരി വെച്ചിട്ടുണ്ട്, ഗൗരവമാണ് അവന്റെ മുഖഭാവം, കണ്ണുകളിൽ ഗൗരവത്തിന്റെ തീവ്രത വ്യക്തമാണ്... പക്വതയോടെ ഉള്ള നടത്തം..
" മുന്ന!!!!!!!"
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവൾ കൈ കൊണ്ട് തുടച്ചു കൊണ്ടിരിക്കുന്നതിനനുസരിച്ച് ഒന്നിന് പുറകെ ഒന്നായി അവകൾ പൊഴിഞ്ഞ് വീണ് കൊണ്ടേ ഇരുന്നു.
"എന്താ മോളേ ഇത് ഇതിനാണോ ഇത്ര തിരക്കിട്ട് അവനെ കാണാൻ വന്നത്??"
"ഇല്ല ഇത്താ... ഞാൻ കരയുന്നില്ല... അവനെ പെട്ടെന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയതാ..."
"ഉപ്പാ... കണ്ടോ എന്റെ ചെക്കനെ... നോക്കിയേ എന്ത് മൊഞ്ചാണ് ചെക്കന്... താടി ഒക്കെ വടിച്ചപ്പോൾ എന്റെ ആ പഴയ മുന്ന ആയി... ആ പഴയ പൊടി മീശക്കാരൻ ഒക്കെ പോയി... മീശ ഒക്കെ പിരിച്ച് വെച്ച് ചുണകുട്ടി ആയിട്ടുണ്ട്... ഓന്റെ മോത്തെ ആ ഗൗരവം നോക്കിയേ..."
വിതുമ്പി കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞൊഴുകി. അവനെ കണ്ട് അവൾക്ക് മതി വന്നിട്ടുണ്ടായിരുന്നില്ല. മുന്നിലെ സീറ്റുകൾക്കിടയിലേക്ക് കേറി നിന്ന് കൊണ്ട് അവൾ അവനെ കണ്ണുകൾ കൊണ്ട് സ്വന്തമാക്കി കൊണ്ടിരുന്നു.
" മോളേ.. അവൻ ശ്രദ്ധിക്കുന്നുണ്ട്
💬 Comments
View all comments