0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Author : pakkaran Read All Parts 702

എന്ന് തോന്നുന്നു. ഇങ്ങോട്ട് തന്നെ നോക്കി കൊണ്ടിരിക്കുന്നുണ്ട്.."

" അവന് നോക്കാതിരിക്കാൻ പറ്റില്ല ഉപ്പാ... അവന്റെ ഖൽബിൽ ഇപ്പോഴും ഞാൻ ഉണ്ട്... ഒരു മാറ്റവും വന്നിട്ടില്ല.. അത് അങ്ങനാ"

അവളുടെ വാക്കുകൾ എല്ലാവരുടെയും കണ്ണുകൾ നിറച്ചു.

ഒരു കാറ് അവന്റെ മുന്നിലായി വന്ന് നിന്നു. അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. സന്തോഷത്തോടെ ആ ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവൾ പറഞ്ഞു.

"ഉപ്പാ.... അതാണ് ശ്രീരാഗ്. ഞങ്ങളുടെ രണ്ട് പേരുടെയും ചെങ്ങായി.. ഓൻ ദുബായീ ന്ന് ള്ള വരവാണെന്ന് തോന്നുന്നു"

അവളുടെ കണ്ണുകൾ ശ്രീരാഗിനെ വിട്ട് വീണ്ടും അവളുടെ മുന്നയിലേക്ക് തന്നെ തിരിച്ചു.

"ഉപ്പാ... അങ്ങട്ട് നോക്കിയേ എന്താ ഓന്റെ ചിരി... ഇത് വരെ മസില് പിടിച്ച് നിന്നവനാ... എന്ത് രസാലെ ന്റെ ചെക്കന്റെ ചിരി കാണാൻ.. എത്ര വർഷത്തിന് ശേഷമാണ് ആ ചിരി ഒന്ന് കാണുന്നതെന്ന് അറിയോ?? ഓന്റെ ഈ അവസ്ഥക്ക് ഞാനാണല്ലോ കാരണം എന്ന് കരുതുമ്പോൾ ചിലപ്പോൾ ചത്താലോ ന്ന് വരെ തോന്നും... പിന്നെ ഇതൊന്നും കാണേണ്ടല്ലോ??"

ആ മദ്ധ്യവയസ്കൻ മറുപടി ഒന്നും പറയാതെ ചുണ്ടിൽ ഒരു ചിരി വരുത്തി. ഒരു വിശാഖ ചിരി...

¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶

പള്ളിയിലേക്ക് കയറാൻ വേണ്ടി നിൽക്കുമ്പോഴാണ് എന്റെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ ശെരിക്കും വണ്ടർ അടിച്ചു.

"ശ്രീരാഗ്"

എന്റെ മനസാക്ഷി സൂക്ഷിപ്പ്കാരൻ... എന്റെ ചങ്ക്... എന്താപ്പോ പറയാ?? എന്റെ എല്ലാമായ എല്ലാം... അത്ര തന്നെ

അല്ലെങ്കിലും പെണ്ണിനെ കുറിച്ച് വർണ്ണിക്കാൻ എഴുത്തിന്റെ

💬 Comments

View all comments