Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
ആശാന്മാർ വാക്കുകൾ കൊണ്ട് അമ്മാനമാടുമ്പോയും സുഹൃത്തിനെ കുറിച്ചും സൗഹ്യദത്തെ കുറിച്ചും എഴുതുമ്പോൾ വാക്കുകൾക്ക് വേണ്ടി തപ്പാറുണ്ട്... ആശാന്മർക്ക് വരെ അങ്ങനെ... പിന്നെയാണോ ഈ ശിശുവിന്..
"എടാ മരംകൊത്തി മോറാ.... നീ അല്ലെ കുറച്ച് മുമ്പ് നെറ്റ് നമ്പറിൽ നിന്ന് വിളിച്ചേ??"
"അതേലോ... ഹി ഹി.."
"എടാ മൈരേ... എന്നാ പിന്നെ നേരത്തെ ഒന്ന് മൊഴിഞ്ഞുടേ.. മനുഷ്യൻ ഇവടെ പോസ്റ്റടിച്ച് പണ്ടാരടങ്ങി നിൽക്കായിരുന്നു..."
"ഹേയ്.. പറഞ്ഞിട്ട് വരുന്നതിൽ ഒരു ത്രില്ലില്ല.... ഞാൻ വന്നില്ലേ മുത്തേ ഇനി നീ എന്തിനാ പോസ്റ്റടിക്കുന്നേ?? ഞാൻ ഇല്ലേ... അല്ല നീ കയറുന്നില്ലേ??"
" ഇല്ലെടാ.. ഇതിന് ഒരു മര്യാത ഒക്കെ ഉണ്ട്.. പെണ്ണിന്റെ വീട്ടുകാര് വന്ന് ആനയിക്കണം പള്ളിയുടെ ഉള്ളിലേക്ക്.. എവിടെ... എനിക്ക് വല്യ പ്രതീക്ഷയൊന്നുമില്ല.. ഹ ഹ ഹ"
അവനും എന്റെ ചിരിയിൽ കൂട്ട് ചേർന്നു.
അൽപ സമയത്തിനകം സൽമാനും കുറച്ച് കാരണവന്മാരും വന്ന് എന്നെ പള്ളിയിലേക്ക് ആനയിച്ചു. ശ്രീരാഗ് പള്ളിക്ക് കോമ്പൗണ്ടിലേക്ക് കയറി. പള്ളിക്ക് വെളിയിലായി നിന്നു. പഴയ പള്ളി ആയത് കൊണ്ട് സൈഡിലും വാതിലുകൾ ഉണ്ട്. അതിലൂടെ അകത്ത് നടക്കുന്ന കർമങ്ങളും ചടങ്ങുകളും എല്ലാം വ്യക്തമായി കാണാം.
അസറ് നിസ്കാരത്തിന് ശേഷം എല്ലാവരും കൂട്ടമായി ഇരുന്നു. ഖതീബ് ഉസ്താദ് തന്നെയാണ് നിക്കാഹിന് നേതൃത്വം നൽകുന്നത്. എന്റെ ഉപ്പാന്റെ ഗുരുസ്ഥാനത്ത് നിൽക്കുന്ന ആളാണ് ഉസ്താദ്. പ്രായമായിട്ട് ഉണ്ട്. ഉസ്താദ് വന്ന് ആസനസ്ഥനായി. എനിക്ക് മൂത്താപ്പ ഒരു ഇറാനി ടൈപ്പ് തൊപ്പി തന്നു തലയിൽ വെക്കാൻ. ഉസ്താദിന് അടുത്ത് ഞാനും എനിക്ക് എതിർ വശത്തായി റുബീനയുടെ മൂത്താപ്പയും വന്നിരുന്നു. നടുവിലായി മഹറിന്റെ
💬 Comments
View all comments