Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
പ്രണയത്തിനും ശരീരത്തിനും പുതിയൊരു പങ്കാളിയെ കൂടെ കണ്ടപ്പോൾ ഞാനാകെ തളർന്നുപോയി...
വേറെ എന്തു നഷ്ടപ്പെട്ടാലും ഞാൻ സഹിക്കുമായിരുന്നു....
പക്ഷേ അതുപോലെയല്ല അവൾ...
അവൾക്ക് അറിയാവുന്നതല്ലേ??
അവൾക്കു പകരമാവില്ല വേറൊന്നും എന്ന്...
പിന്നെ എന്തിനവൾ എന്നോട് അങ്ങനെ ചെയ്തു??
കാലം മരണത്തിൻറെ രൂപത്തിലെന്നെ തളർത്താൻ ശ്രമിച്ചപ്പോൾ പിടിച്ചുനിന്നത് കാത്തിരിക്കാൻ അവളുണ്ടെന്നൊരാ വിശ്വാസത്തിൽ ആയിരുന്നില്ലേ...
പിന്നെ എന്തിനവൾ എന്നോട് അങ്ങനെ ചെയ്തു??
അവൾക്കെന്നോട് അങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ സാധിച്ചു...
അല്ല...
അത് അവളല്ല...
ഞാൻ എല്ലാം കണ്ടെന്നറിഞ്ഞിട്ടും അവളെ ചോദ്യം ചെയ്തിട്ടും അവളിലെ ഭാവങ്ങളെന്നെ ശരിക്കും ഞെട്ടിച്ചു...
അവളിലെ ഭാവങ്ങളെനിക്ക് പരിചിതമായിരുന്നില്ല...
എന്റെ ചിന്നു അങ്ങനെയായിരുന്നില്ല....
ചിലപ്പോൾ അവൾ ഒന്നു കെട്ടിപ്പിടിച്ച് സോറി പറഞ്ഞിരുന്നെങ്കിൽ ഞാൻ ക്ഷമിച്ചേനേ... അവളോട്..."""""""
അവളുടെ ഓർമ്മകളിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
അവസാനത്തെ വാക്കുകൾ ഞാൻ ചങ്ക് പൊട്ടി പറഞ്ഞതായിരുന്നു...
എൻറെ വാക്കുകളിലെ വേദന മനസ്സിലാക്കി ഇത്താത്ത എന്നെ മാറോടണച്ച് സ്വാന്തനിപ്പിച്ചു. ഒരു കൊച്ചു കുട്ടിയെ പോൽ ഞാനാ മാറിടത്തിൽ മുഖം പൂഴ്ത്തി....
"ഇത്താ... ഇതിൽ കൂടുതൽ എന്നോടൊന്നും ചോദിക്കരുത്... എങ്ങനെ പറയണം എന്നെനിക്കറിയില്ല... ഇതിൽ കൂടുതൽ വ്യക്തമാക്കാനും എന്നെക്കൊണ്ട് പറ്റില്ല... പ്ലീസ്..."
ഇരു കൈകളിലും എന്റെ മുഖം ചേർത്തുപിടിച്ച് രണ്ട് കണ്ണുകളും കൈ കൊണ്ട് തുടച്ച് അവൾ പറഞ്ഞു
"വേണ്ട... ഇത്താടെ മുത്തിനെ വിഷമിപ്പിച്ചതിന് സോറി..."
അവൾ എൻറെ നെറ്റിയിലും മുഖത്താകമാനം ഉമ്മകൾ കൊണ്ടു മൂടി.... എന്നെ എണീപ്പിച്ചു നിർത്തി ഇറുക്കെ കെട്ടിപിടിച്ചു.. അവളുടെ കണ്ണുനീറെൻറെ തോളിനെ നനച്ചു...
എന്നെ കൊണ്ടുവന്ന് അവൾ കട്ടിലിൽ കിടത്തി. എൻറെ നെഞ്ചിലായി അവളും ഒട്ടിച്ചേർന്ന് കിടന്നു....
××××××××××××××××××××××××××
💬 Comments
View all comments