Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ [പാക്കരൻ]
കേട്ട് മടുത്ത ചോദ്യമാണ് "മുത്തോ ഇങ്ങനെ നടന്നാൽ മതിയോ? ഉമ്മ വീട്ടിൽ ഒറ്റക്ക് അല്ലേ ഒരു നിക്കാഹ് ഒക്കെ കയിക്കണ്ടെ??" നാട്ടുകാര് തെണ്ടികൾക്ക് എന്തോ ഞാൻ ഇങ്ങനെ നടക്കുന്നത് ഇഷ്ടപെടുന്നില്ലേ എന്തോ?? നാറികൾ... ഞാൻ മനസിൽ പറഞ്ഞ് ആ അമർഷം എന്റെ ഉള്ളിൽ തന്നെ അങ്ങ് അടക്കും... ഉമ്മയുടെ അവസ്ഥയും മറിച്ചല്ല... എന്തോ ഇപ്പോൾ ഒന്ന് അഴഞ്ഞിട്ടുണ്ട് കക്ഷി എന്റെ കല്യാണ കാര്യത്തിൽ... താൽപര്യമുളളപ്പോൾ കെട്ടിക്കോ എന്ന ഒരു ലൈൻ...
നിങ്ങൾക്ക് ഇപ്പോൾ ചോദിക്കണം ന്ന് ഉണ്ടാകും...
'അല്ല ചങ്ങായീ നിനക്ക് ഇത്ര അനുകൂല സാഹചര്യം ആണ് എങ്കിൽ പിന്നെ കെട്ടിക്കൂടേ എന്ന്'
എങ്ങനെ കെട്ടാനാ സഹോ??
ചില ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് തള്ളിക്കയറി വരാറുണ്ട്. ചിലർ ഹൃദയ സ്പന്ദം നിലക്കുന്നത് വരെ കൂട്ടിന് ഉണ്ടാകും അവസാനം ഒരു പിടി മണ്ണോ, ചിത കത്തി ചാമ്പലാകുന്നത് വരെയോ കൂടെയുണ്ടാകും പിന്നീട് മനസ്സിന്റെ ഉള്ളറയിൽ ഒരു സിംഹാസനം ഉണ്ടാക്കി അവിടെ കൊണ്ടിരുത്തും, നമ്മുടെ ദേഹത്ത് ഒരു തരി മണ്ണ് പോലും പറ്റുന്നത് അവർക്ക് ഇഷ്ടമല്ല.... ആ ശരീരം എന്നാണോ പ്രകൃതിയിൽ അലിയുന്നത്, അന്നേ ആ സിംഹാസനവും പ്രകൃതിയോടലിയൂ..... അന്നേ നമ്മുടെ ദേഹത്ത് മണ്ണ് പറ്റാൻ അവർ സമ്മതിക്കൂ... അവരെ നമ്മൾ നൻപൻ, ചങ്ക്, പങ്കാളി എന്നൊക്കെയുള്ള ഓമന പേരിട്ട് വിളിക്കും.
പിന്നെ ഹൃദയം, കരൾ, എന്നീ വേണ്ട ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും പങ്കിടാൻ വരുന്ന ഒരു കൂട്ടം ടീംസ് ഉണ്ട്... പക്ഷേ ഏറ്റവും വലിയ രസം എന്താന്ന് വെച്ചാൽ, എല്ലാം പങ്കു വെച്ചതിന് ശേഷം മാത്രമായിരിക്കും നമ്മൾ അറിയുക
💬 Comments
View all comments