Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ [പാക്കരൻ]
പങ്ക് വെച്ച് നൽകിയത് കർത്താവിന് ആണോ യൂദാസിന് ആണോ എന്ന്.... അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായത് കൊണ്ട് ആണ് കല്യാണത്തിൽ നിന്ന് ഈ ഒഴിഞ്ഞ് മാറി ഉള്ള നടത്തം... ആ തിരിച്ചറിവ് ഉണ്ടാക്കിയ ആഘാതം മാറ്റി എടുക്കാൻ ഒരുപാട് കഷ്ടപെടേണ്ടിവന്നു എന്നതാണ് പരമാർത്ഥം... മുറിവുകൾ ഉണങ്ങി വരുന്നേ ഉള്ളൂ.... തിരക്ക് കൂട്ടണ്ടാ.... പയ്യെ പറയാം... പറഞ്ഞിട്ടേ പോകൂ... എന്താ പോരേ...
കുറേ കാലത്തിന് ശേഷം ആണ് ഉമ്മാന്റെ വീട്ടിൽ വന്നത്... കോഴിക്കോട്ടെ കേളികേട്ട തറവാട്ടിലെ ആയിശ വല്യുമ്മയുടെയും ഹസ്സൻ ഹാജി വല്യുപ്പയുടെയും ഇളയ മകളാണ് എന്റെ ഉമ്മ.... മിസ്രിയ അതാണ് ഉമ്മച്ചിന്റെ പേര്.. 52 വയസ്സ്... കല്യാണം കഴിഞ്ഞ് ഉപ്പാന്റെo ഉമ്മാന്റെം കുറെ കാലത്തെ പരിശ്രമത്തിനും കഠിനാദ്ധ്വാനത്തിന്റെ (എല്ലാം ബെഡ് റൂമിലെ നാല് ചുമരുകൾക്കുള്ളിൽ ആണെന്ന് മാത്രം) ഫലമായി ഭൂമിയിലേക്ക് ആഘതനായതാണ് ഈ നോം... അവസാനത്തെ മുതലായതിന്റെ എല്ലാ പിടിവാശിയും ദുസ്വഭാവങ്ങളും ഉണ്ട് ഉമ്മാക്ക്... എല്ലാവരും ഉമ്മാന്റെ ഇഷ്ടത്തിന് തുള്ളി കൊടുക്കും എന്നത് നല്ല രീതിയിൽ മുതലെടുക്കുന്നുണ്ട് കക്ഷി... പക്ഷേ എന്തോ എന്റെ അടുക്കൽ മാത്രം അത്രക്ക് കടുംപിടുത്തം പിടിക്കാറില്ല... ഇതൊക്കെ ആണെങ്കിലും, എന്തെങ്കിലും ഒരു കാര്യം ഉമ്മ തീരുമാനിച്ച് ഉറപ്പിച്ചാൽ.... നോ രക്ഷ.... അങ്ങട്ട് അനുസരിക്കാ.... അതേ ഉള്ളൂ രക്ഷ.... അങ്ങനെ ഉള്ള വളരെ ചുരുക്കം കാര്യങ്ങൾ മാത്രമേ ജീവിതത്തിൽ നടന്നിട്ടുള്ളൂ...
ഉമ്മാക്ക് രണ്ട് സഹോദരങ്ങളും മൂന്ന് സഹോദരിമാരും... ഓരോരുത്തരായി സാഹചര്യത്തിനനുസരിച്ച് പരിചയപ്പെടുത്തി തരാം... വലിയ കുടുംബമായത് കൊണ്ട് തന്നെ കൂറേ പേരെ പരിചയപ്പെടുത്തി വരുമ്പോളേക്കും നിങ്ങൾ ബോറടിച്ച് ചാവും... അത് കൊണ്ട് സാഹചര്യത്തിനനുസരിച്ച് പരിചയപെടുത്തി
💬 Comments
View all comments