0%

Chapter Title : സുറുമയെഴുതിയ മിഴികൾ 1 [സ്പൾബർ]

Author : Spulber Read All Parts 4.6K

വിറക്കുന്നത് പോലെ സലീനക്ക് തോന്നി.
തൊട്ട് നോക്കുമ്പോ അവൾ വിറച്ച് തുള്ളുകയാണ്. പൊള്ളുന്ന പനിയും.

“രാജേട്ടാ…വണ്ടി നിർത്ത്…മോൾക്ക് വയ്യെന്ന് തോന്നുന്നു… “

സലീന ഉറക്കെ വിളിച്ച് പറഞ്ഞു.
രാജൻ വണ്ടിസൈഡാക്കി നിർത്തി.

“എന്താ മോളേ..എന്ത് പറ്റി..?”

അയാൾ വണ്ടിയിൽ നിന്നിറങ്ങി പിന്നിലേക്ക് വന്നു.

“ എന്താന്നറീല… ഇവള് വല്ലാതെ വിറക്കുന്നു… നല്ല പനിയും..”

അയാൾ ഷംനയുടെ നെററിയിൽ കൈ വെച്ച് നോക്കി.

“മോളേ… നല്ല പനിയാണല്ലോ… ഈ കോലത്തിൽ വീട്ടിലേക്ക് പോണോ..?”

“പിന്നെന്താ ചെയ്യാ… ? “

“നമുക്ക് ക്ലിനിക്കിലേക്ക് തന്നെ കൊണ്ട് പോകാം… രാത്രിയെന്തെങ്കിലുമായാ ആകെ ബുദ്ധിമുട്ടും…"

അത് തന്നെയാണ് നല്ലതെന്ന് സലീനക്കും തോന്നി.

“ഞാനുമ്മാക്കൊന്ന് വിളിക്കട്ടെ… "

“അതൊക്കെ അവിടെച്ചെന്നിട്ട് വിളിക്കാം… നമുക്ക് വേഗം പോകാം… “

രാജൻ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി.

ക്ലിനിക്കിലെത്തുമ്പോൾ ഡോകടർ പോയിട്ടില്ല. ഒൻപത് മണി വരേയേ അവിടെ ഡോക്ടറുണ്ടാവൂ. പിന്നെ അത്യവശ്യത്തിന് വിളിച്ചാ മാത്രം വരും. ചെറിയ ക്ലിനിക്കാണെങ്കിലും അഡ്മിറ്റിനുള്ള സൗകര്യമൊക്കെയുണ്ട്. നഴ്സുമാർ മുഴുവൻ സമയവും ഉണ്ടാവും.

ഷംനയെ പരിശോധിച്ച ഡോക്ടർ എന്തായാലും ഇവിടെ കിടത്തണമെന്ന് പറഞ്ഞു. മൂന്ന് ദിവസമെങ്കിലും അഡ്മിറ്റാവേണ്ടി വരും..

“കിടത്താം മോളേ… അതാ നല്ലത്.. അവൾക്ക് തീരെ വയ്യെന്ന് തോന്നുന്നു…”

രാജേട്ടൻ പറഞ്ഞതാണ് ശരിയെന്ന് സലീനക്കും തോന്നി.
രണ്ടാം നിലയിലെ അറ്റത്തെ മുറിയിലേക്ക് അറ്റന്റർ ഷംനയെ വീൽ ചെയറിലിരുത്തി കൊണ്ട് പോയി.
നിരനിരയായ മുറിയിലൊക്കെ ആളുണ്ടെന്ന് തോന്നുന്നു.
മുറിയിലെത്തിയതും സലീന ഉമ്മാക്ക് വിളിച്ച് വിവരം പറഞ്ഞു.
രാജേട്ടനെ അയക്കാമെന്നും, കുറച്ച് ഡ്രസും, ഷംനക്ക് കുടിക്കാൻ കുറച്ച് കഞ്ഞിയും കൊണ്ട് വരണമെന്ന് പറഞ്ഞു.
രാജേട്ടൻ

💬 Comments

View all comments