0%

Chapter Title : സുറുമയെഴുതിയ മിഴികൾ 1 [സ്പൾബർ]

Author : Spulber Read All Parts 4.6K

അപ്പോ തന്നെ പോയി.
ഷംനയെ ഡ്രിപ്പിട്ട് കിടത്തിയിരിക്കുകയാണ്. അവൾ നല്ല മയക്കത്തിലാണ്. സലീന അവളുടെ നെറ്റിയിൽകൈവെച്ച് നോക്കി. പനി കുറഞ്ഞിട്ടില്ല. ഇപ്പഴും പൊള്ളുന്ന പനിയാണ്.
രണ്ടാളും തമ്മിൽ ഒൻപത് വയസിന്റെ വ്യത്യാസമുണ്ട്. ഉമ്മയെക്കാളേറെ ഷംനയെ നോക്കിയത് സലീനയാണ്. ഒരു മകളോടുള്ള വാൽസല്യമാണ് അവൾക്ക് അനിയത്തിയോട്.

സലീന വാതിലടച്ച് കുറ്റിയിട്ട് ബൈസ്റ്റാന്റർക്കുള്ള ബെഡിൽ വന്നിരുന്നു.
മൊബൈലെടുത്ത് വാട്സാപ്പ് തുറന്ന് ആദ്യം നോക്കിയത് സ്കൂൾ ഗ്രൂപ്പിലേക്കാണ്. പത്താം കാസ്സിന്റെ ഗ്രൂപ്പാണ്. പതിമൂന്ന് കൊല്ലമായി പഠിച്ചിറങ്ങിയിട്ട്.. ഒരു കൊല്ലം മുൻപാണ് ഈ ഗ്രൂപ്പുണ്ടാക്കിയത്.
ഇപ്പോൾ അവൾക്കുള്ള ഏക ആശ്വാസം ഈ ഗ്രൂപ്പാണ്. നാല് ക്ലാസിലേയും കൂടി ഒറ്റ ബാച്ചിന്റെ ഗ്രൂപ്പാണ്. നൂറോളം ആളുകളുണ്ട്.
തന്റെ പ്രശ്നങ്ങളൊക്കെ എല്ലാർക്കുമറിയാം. എല്ലാരും തന്നെ ആശ്വസിപ്പിക്കാറുണ്ട്.

ഗ്രൂപ്പ് തുറന്നപ്പോ തന്നെ, ഗ്രൂപ്പഡ്മിൻ അബ്ദു ഒരു കാലിൽ പ്ലാസ്റ്ററിട്ട് ഒരു ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന ഫോട്ടോ..

ഇതെന്താണ്… ? ഇവനെന്ത് പറ്റി..?

അതിന് താഴേയുള്ള വോയ്സ് അവൾ കേട്ടു നോക്കി.

“ഹലോ, ചങ്കുകളേ… ചെറിയൊരു ബൈക്കാക്സിടന്റ്… ഒരു കാല് പൊട്ടി… ഒന്ന് രണ്ട് മാസം ഇനി പരമ സുഖം…”

എല്ലാം തമാശ കലർത്തി പറയുന്ന അബ്ദു ഇതും തമാശ രൂപത്തിലാണ് പറഞ്ഞത്.

താഴേ ഓരോരുത്തർ ചോദിക്കുന്നുണ്ട്.
എങ്ങിനെയാ പറ്റിയത്..? എവിടുന്നാ?
ഏത് ഹോസ്പിറ്റലിലാ… ?

എല്ലാം കേട്ട സലീന അൽഭുതപ്പെട്ട് പോയി.
ഈ ക്ലിനിക്കിൽ തന്നെ തൊട്ടടുത്ത മുറിയിലാണവൻ കിടക്കുന്നത്… !
അവന്റെ ഫോട്ടോക്ക് താഴെ, പെട്ടെന്ന് സുഖമാവട്ടെ..! എന്നൊരു ടെക്സ്റ്റ് മെസേജയച്ച് അവൾ എഴുന്നേറ്റു.

ഷംന നല്ല മയക്കത്തിൽ തന്നെയാണ്. ഉമ്മ വരാൻ കുറച്ചൂടെ സമയമെടുക്കും.

💬 Comments

View all comments