Chapter Title : സുറുമയെഴുതിയ മിഴികൾ 1 [സ്പൾബർ]
മൂത്രമൊഴിച്ച പാത്രം നോക്കി. അത് ബാത്ത്റൂമിൽ കളഞ്ഞ് കഴുകി വെക്കാം.
നോക്കുമ്പോ അതിലൊന്നുമില്ല.
“നീ ഒഴിച്ചില്ലേടാ അബ്ദൂ… ?”
“ പാത്രത്തിലേക്കൊന്നും ഒഴിക്കാൻ കഴിയുന്നില്ലെടീ…."
“അതല്ലേടാ പൊട്ടാ ഞാൻ നേരത്തേ പറഞ്ഞത്… നീ വാ ഞാൻ ബാത്ത്റൂമിലേക്ക് കൊണ്ട് പോവാം…”
“വേണ്ടെടീ… കുറച്ച് നേരം കൂടി നോക്കട്ടെ..അവനിപ്പോ വരും… “
സലീന അവൻ കിടക്കുന്ന ബെഡിൽ തന്നെ ഇരുന്നു.
“എന്തായെടീ കാര്യങ്ങൾ…?
മനാഫ് വരാറായോ… ?”
സലീനയുടെ ഭർത്താവാണ് മനാഫ്.
“എട്ട് മാസം കഴിഞ്ഞാ വരുമെന്ന് പറഞ്ഞു. ഉപ്പയും വരുന്നുണ്ട്.
അത് കൊണ്ടൊന്നും കാര്യമില്ലെടാ… ഇനിയത് മുന്നോട്ട് പോവില്ല…”
നിരാശയോടെ സലീന പറഞ്ഞു.
“ഒന്ന് കൂടി നോക്കാടീ… ജീവിതമല്ലേ… കുറച്ച് വിട്ട് വീഴ്ച ചെയ്താലും മുന്നോട്ട് പോവുമെങ്കിൽ അതല്ലേ നല്ലത്….?”
“ഇനി വിട്ട് വീഴ്ച ചെയ്യാനില്ലെടാ… എനിക്കിപ്പോ ഈ ബന്ധം ഒന്ന് പിരിഞ്ഞാ മതീന്നാ….
അതൊക്കെ പോട്ടെ… ഇന്നാള് കാണാൻ പോയതെന്തായി… ? നിനക്കിഷ്ടപ്പെട്ടോ..?”
“പിന്നേ… കാണാൻ പോയതൊക്കെ എനിക്കിഷ്ടപ്പെട്ടല്ലോ… എന്നെയല്ലേ അവർക്കിഷ്ടപ്പെടാത്തത്… “
അവൻ ചിരിയോടെ പറഞ്ഞു.
ആ ചിരിയിൽ സങ്കടമുണ്ടെന്ന് അവൾക്ക് തോന്നി. മൂന്ന് കൊല്ലമായി അവൻ പെണ്ണ് കണ്ട് നടക്കുന്നു. ഒന്നുമങ്ങ് ശരിയായില്ല.
സ്കൂൾ ഗ്രൂപ്പിലെ എല്ലാരും അവന് വേണ്ടി പെണ്ണ് നോക്കുന്നുണ്ട്.
“എല്ലാർക്കും സർക്കാർ ജോലിക്കാരെ മതി… പത്താംക്ലാസ് കഴിഞ്ഞ് കൂലിപ്പണിക്കിറങ്ങിയ ഞാനെവിടുന്നാ ഇനി സർക്കാർ ജോലി ഉണ്ടാക്കുന്നേ..?
തൽക്കാലം പെണ്ണ് കെട്ടൽ ഞാനങ്ങ് മാറ്റി വെച്ചു… കൂലിപ്പണിക്കാരനെ പറ്റിയ ആരേലും വന്നാ ഇനി അപ്പോ നോക്കാം…”
“സാരമില്ലെടാ… ഞങ്ങളെല്ലാരും നോക്കുന്നുണ്ടെല്ലോ… ഉടനെ നടക്കും…”
“എനിക്ക് തിരക്കുണ്ടായിട്ടല്ലെടീ… നിനക്കറിയാലോ ഉമ്മാന്റെ അവസ്ഥ..
💬 Comments
View all comments