0%

Chapter Title : സുറുമയെഴുതിയ മിഴികൾ 1 [സ്പൾബർ]

Author : Spulber Read All Parts 4.6K

കൊണ്ട് വരും..”

“ ശരിയെന്നാ… ഞാൻ പോയിട്ട് വരാം..”

അവൾ വാതിലിനടുത്തെത്തിയതും അവൻ വിളിച്ചു.

“ എടീ സലീനാ…”

അവൾ തിരിഞ്ഞ് നിന്നു.

“ എടീ..നീയാ പാത്രം ഇങ്ങെടുത്തേ…”

കട്ടിലിനടിയിൽ വെച്ച മൂത്രമൊഴിക്കാനുള്ള പാത്രം ചൂണ്ടിക്കാട്ടി അബ്ദു പറഞ്ഞു.

സലീന അതെടുക്കാതെ അവനെ നോക്കി.

“ അബ്ദൂ… മൂത്രമൊഴിക്കാനാണേൽ ഞാൻ ബാത്ത്റൂമിലേക്ക് ആക്കിത്തരാം… “

സലീന ചിരിച്ച് കൊണ്ട് പറഞ്ഞു.

“നീ ഒരുപാടങ്ങ് ബുദ്ധിമുട്ടണ്ട… ആ പാത്രമിങ്ങെടുത്ത് വാതിലടലച്ച് പോടീ..”

സലീന കുനിഞ്ഞ് നിന്ന് കട്ടിലിനടിയിൽ നിന്നും പാത്രമെടുത്ത് കൊടുത്തു.

“അബ്ദൂ എന്തേലും ആവശ്യമുണ്ടേൽ വിളിച്ചോട്ടോ…”

അവൾ പുറത്തിറങ്ങി വാതിൽ ചാരി മുറിയിലേക്ക് പോയി.

ഷംന ഇപ്പഴും മയക്കത്തിൽ തന്നെയാണ്.തൊട്ട് നോക്കിയപ്പോ പനി കുറവുണ്ട്.വളരെ സാവധാനത്തിലാണ് ഡ്രിപ്പിറങ്ങുന്നത്.. ഈയൊരു കുപ്പി തീരാൻ തന്നെ നേരം വെളുക്കും..

ഒന്നൂടി അബ്ദുവിനെ പോയി കണ്ടാലോ എന്നവൾക്ക് തോന്നി.
പാവം..
കൂട്ടിനാരുമില്ല..ഉമ്മ മാത്രമേ അവനുള്ളൂ.. ഉമ്മക്കാണേൽ നല്ല സുഖമില്ല. ചെറിയ മാനസിക പ്രശ്നമൊക്കെയുണ്ട്.. പിന്നെയുള്ളത് ഒരു പെങ്ങളാണ്. അവളെ കെട്ടിച്ചയച്ചു. അവൾക്ക് പെട്ടെന്ന് പോരാൻ പറ്റിയിട്ടുണ്ടാവില്ല..

ഷംനയേതായാലും ഇപ്പഴൊന്നും ഉണരുമെന്ന് തോന്നുന്നില്ല. കുറച്ച് നേരം കൂടി അവിടെ പോയിരിക്കാം.. അവനൊരു സമാധാനമാവട്ടെ …
തന്റെ പ്രശനങ്ങളിൽ ഏറ്റവും കൂടുതൽ ആശ്വസിപ്പിച്ചവനാണ് അബ്ദു..
ഒരു പെങ്ങളെപ്പോലെ കണ്ട് സമാധാനിപ്പിച്ചവനാണ്.

സലീന വീണ്ടും വാതിൽ തുറന്ന് പുറത്തിറങ്ങി. അബ്ദുവിന്റെ വാതിലിൽ മുട്ടി. മുട്ടാതെ കയറിച്ചെന്നാൽ അവൻ ചിലപ്പോ മൂത്രമൊഴിക്കുകയാവും..

“കേറിപ്പോര്…”

അവന്റെ ശബ്ദം കേട്ട് സലീന വാതിൽ തുറന്ന് അകത്ത് കയറി.

“വീണ്ടും നീ… ?
ഞാൻ മറ്റവനാന്ന് കരുതി…”

സലീന വന്ന് അവൻ

💬 Comments

View all comments