0%

Chapter Title : സുറുമയെഴുതിയ മിഴികൾ 2 [സ്പൾബർ]

Author : Spulber Read All Parts 2.8K

“

അബ്ദുവിന്റെ വിളി കേട്ട് സലീന തിരിഞ്ഞ് അമ്പരപ്പോടെ അവനെ നോക്കി..ആദ്യമായാണ് അവൻ സലീന്ന് വിളിക്കുന്നത്..
അവൾ തുടുത്ത മുഖത്തോടെ പുറത്തേക്കിറങ്ങി.. റൂമിൽ നിന്ന് ചാർജറെടുത്ത് അവന് കൊണ്ടുപോയി കൊടുത്തു..

വീണ്ടും മുറിയിൽ വന്ന് കിടക്കയിലിരുന്നു..
പാത്രത്തിൽ കഞ്ഞിയുണ്ട്, വിശക്കുന്നുണ്ടെങ്കിലും അത് കുടിക്കാൻ തോന്നിയില്ല..

വല്ലാത്തൊരു പരവേശം..അബ്ദുവിന്റെ മുഖത്ത് നോക്കാൻ എന്തോ ഒരു നാണം.
പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതി ദേഹമാകെ നിറയുന്നു.. ഇത് വരെ പ്രേമിച്ചിട്ടൊന്നുമില്ല.. എങ്കിലും ഒരു കാമുകിയുടെ മനസ് പോലെ കുതി തുള്ളുന്നു..അവനെ വീണ്ടും കാണാൻ കൊതിയാവുന്നു..

താനൊരു ഭാര്യയാണെന്ന് പേടിയോടെ സലീനയോർത്തു.. പേരിനൊരു ഭാര്യ.. ഒരു ഭാര്യയുടെ സ്നേഹമോ, പരിഗണനയോ, അവകാശമോ തനിക്കിത് വരെ കിട്ടിയിട്ടില്ല..

താൻ പ്രതീക്ഷിച്ചതിന് നേരെ എതിരുള്ള ഭർത്താവിനെയാണ് തനിക്ക് കിട്ടിയത്.. ഭാര്യയെ സ്നേഹിക്കാനറിയാത്ത, ലാളിക്കാനറിയാത്ത, ഭാര്യയെ അടിമയായി കാണുന്ന ഒരുത്തൻ..

ഉമ്മ പറയുന്നതാണ് അയൾക്ക് വേദവാക്യം.. ഭാര്യയുടെ വാക്കിന് ഒരു വിലയുമില്ല…
ഇതൊക്കെ
സഹിക്കാമെന്നോർത്താലോ, കിടപ്പറയിൽ എന്തൊക്കെയാണയാൾ കാണിച്ച് കൂട്ടുന്നത്… ?..

വേണ്ട…അതൊന്നും ഇനി ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്..ആ അദ്ധ്യായം അടഞ്ഞു..

വീണ്ടും സലീനയുടെ മനസിലേക്ക് അബ്ദു കയറി വന്നു..
പാവം.. ഒരു പാട് പ്രാരാബ്ദ്ധമുണ്ടവന്..ഉമ്മയുടെ അസുഖം തന്നെ അവന് താങ്ങാവുന്നതിലധികമാണ്.. പെങ്ങളെ കെട്ടിച്ചതിന്റെ കടം ഇനിയും ബാക്കിയുണ്ട്..എല്ലാം അവൻ പണിക്ക് പോയിട്ട് വേണം.. അതിനിടയിലാണ് ഈ അപകടം.. ചുരുങ്ങിയത് രണ്ട് മാസമെങ്കിലും വേണ്ടി വരും അവന് പണിക്കിറങ്ങാൻ..

എങ്കിലും എപ്പോഴും ചിരിച്ച്, തമാശയൊക്കെ പറഞ്ഞ്, തന്റെ പ്രശ്നങ്ങളൊന്നും ആരോടും പറയാതെ നടക്കും.. തന്നോടവൻ എല്ലാം പറഞ്ഞിട്ടുണ്ട്..അത് തന്റെ പ്രശ്നങ്ങൾ പറയുമ്പോ, തന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതാണ്.. നിനക്ക്

💬 Comments

View all comments