Chapter Title : സുറുമയെഴുതിയ മിഴികൾ 2 [സ്പൾബർ]
മാത്രമല്ല, എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് തന്നെ സമാധാനിപ്പിക്കും..
ഒരു കല്യാണം നടന്നിരുന്നെങ്കിൽ തന്നെ അവന്റെപ്രശ്നങ്ങൾ പകുതി തീർന്നേനെ..എങ്കിൽ ഉമ്മാന്റടുത്ത് വീട്ടിലൊരാളായേനെ… ഉമ്മാന്റെ കാര്യത്തിലാണ് അവനേറ്റവും വിഷമം.. എപ്പഴാ അസുഖം വരികാന്ന് പറയാൻ പറ്റില്ല.. എപ്പഴും അടുത്തൊരാൾ വേണം..അതിന് എത്രയും പെട്ടെന്ന് അബ്ദുവിന്റെ കല്യാണം നടക്കണം..
താനും കുറേ നോക്കിയതാണ്… പക്ഷേ ഒന്നും ശരിയാവുന്നില്ല..
ഏതായാലും തന്റെ കുടുംബത്തിലൊക്കെ ഒന്ന് കൂടിയൊന്ന് നോക്കണം, അവന് പറ്റിയ പെണ്ണുണ്ടോന്ന്…
പെട്ടെന്ന് സലീയുടെ മുഖമൊന്ന് ഇരുണ്ടു.. വേണ്ട…താനിനി അവന് വേണ്ടി പെണ്ണ് തിരയില്ല…
അതെന്താണെന്ന് അവൾക്ക് തന്നെ മനസിലായില്ല..
അവൻ പെണ്ണ് കെട്ടുന്നതിന് തനിക്കെന്താ…?..
ഇല്ലേ… ഒന്നുമില്ലേ… ?..അവൻ വേറെ കല്യാണം കഴിക്കുന്നതിന് തനിക്കൊരു പ്രശ്നവുമില്ലേ..?..
അവൾ അസ്വസ്ഥതയോടെ എഴുന്നേറ്റു..
ഷംനയുടെ അടുത്ത് ചെന്ന് അവളെയൊന്ന് തൊട്ട് നോക്കി.. പനി കുറഞ്ഞിട്ടുണ്ട്.. അവൾ നല്ല ഉറക്കമാണ്..പതിയെപ്പതിയെ ഓരോ തുള്ളിയായി ഡ്രിപ്പ് കയറിക്കൊണ്ടിരിക്കുന്നു..
സലീന വീണ്ടും അവളുടെ ബെഡിലേക്കിരുന്നു..
അവളുടെ മൊബൈലിൽ ഹലോ,,ഹലോ,, എന്ന സാജിതയുടെ ശബ്ദം കേട്ടപ്പോഴാണ് താൻ സാജിതയുടെ നമ്പർ ഡയൽ ചെയ്ത് കാത്തിരിക്കുകയാണ് എന്ന് സലീന ഓർത്തത്…
“ഹലോ…”
“എന്റെ സലീനാ… ഇത് വല്ലാത്തൊരു എടങ്ങേറായല്ലോ… നിനെക്കെന്താ വേണ്ടത്… ?..എന്നെയൊന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ നീ… ?..
ഈ പാതിരാത്രിക്ക് എന്ത് തേങ്ങയാ നിനക്ക് വേണ്ടത്..?..”
താനെന്തിനാണിപ്പോ സാജിതക്ക് വിളിച്ചതെന്ന് സലീന മറന്ന് പോയി..
“എന്ത് മൈരാ നിനക്ക് വേണ്ടത്… നിങ്ങള് കാമുകനും, കാമുകിക്കും ഉറക്കമില്ലെന്ന് കരുതി എന്നെ എന്തിനാടീ ബുദ്ധിമുട്ടിക്കുന്നേ…?..
നീ ഫോൺ വെച്ച് നിന്റെ പാട് നോക്കി പോയേ…”
സാജിത ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ചൂടായി..
💬 Comments
View all comments