Chapter Title : സുറുമയെഴുതിയ മിഴികൾ 2 [സ്പൾബർ]
കാര്യങ്ങളും എനിക്കറിയാം… എന്നാലും ഇതൊക്കെ നടക്കുമോ ടീ… ?..
കേട്ടിട്ട് തന്നെ എനിക്ക് പേടിയാവുന്നു..”
“അത് ശരി..ഇപ്പോ നിനക്കായോ പേടി.. മര്യാദക്ക് നീ അവനെ വിളിക്ക്..എന്നിട്ട് കാര്യം പറ,..”
സലീനയുടെ ധൈര്യം കണ്ട് സാജിത അമ്പരന്നു..
“ എന്ത്… എന്ത്പറയാൻ… ?”
“എനിക്കവനെ ഇഷ്ടമാണ്… എട്ട് മാസം കഴിഞ്ഞാൽ എന്റെ ഉപ്പ വരും..ഒത്തുതീർപ്പിനാണ് വരുന്നത്.. പക്ഷേ
അന്ന് തന്നെ എന്റെ ഡിവോഴ്സ് നടക്കും… അവനെന്നെ കെട്ടാൻ ഇഷ്ടമാണോന്ന് ചോദിക്ക്… എന്നേക്കാൾ ഒരു വയസ് മൂപ്പേ അവനുണ്ടാവൂ… അത് പ്രശ്നമല്ലെങ്കിൽ.. ഞാനൊരിക്കെ കല്യാണം കഴിച്ചത് പ്രശ്നമല്ലെങ്കിൽ… അവനെന്നെ ഇഷ്ടമാണെങ്കിൽ… എന്നെ കെട്ടാൻ അവന് സമ്മതമാണോന്ന് ചോദിക്ക്…”
സാജിതയുടെ ഉറക്കമെല്ലാം പോയി… സലീന കാര്യമായിട്ടാണെന്ന് അവൾക്ക് മനസിലായി..
പക്ഷേ, ഇപ്പോഴവൾക്ക് സന്തോഷമാണ് തോന്നിയത്… അവരൊന്നിച്ചാൽ അതൊരു സ്വർഗം തന്നെയാകും.. രണ്ട് പേരും നല്ലവരാണ്… നല്ല മനസിന്റെ ഉടമകൾ.. സ്നേഹിക്കാനറിയാവുന്നവർ… പരസ്പരം വിട്ട് വീഴ്ച ചെയ്യാൻ മനസുള്ളവർ… അവന്റെ ഉമ്മയേയും ഇവൾ പൊന്നുപോലെ നോക്കും..
ഈ നല്ല കാര്യത്തിന് ഇടയിൽ നിൽക്കാൻ കഴിഞ്ഞതിൽ സാജിതക്ക് അഭിമാനം തോന്നി..
“സലീ… നീ ശരിക്ക് ചിന്തിച്ചിട്ട് തന്നെയല്ലേ… ?.. ഞാനവനോട് സംസാരിച്ച് കഴിഞ്ഞ് പിന്നെ വാക്ക് മാറ്റരുത്… അവൻ പാവമാ… പ്രതീക്ഷ കൊടുത്തിട്ട് പിന്നെ ചതിക്കരുത്…”
“ഞാൻ ശരിക്ക് ചിന്തിച്ചിട്ട് തന്നെയാ നിന്നോടിത് പറഞ്ഞത്… ഇന്ന് വരെ എന്റെ മനസിലൊന്നുമില്ലായിരുന്നു… നീയല്ലേടീ കുരുപ്പേ ഓരോന്ന് പറഞ്ഞ് എന്നെ ഇളക്കിയത്… ഇനി നീ തന്നെ ഇതിനൊരു തീരുമാനമാക്കിത്തരണം..
അവന്റൊപ്പം ഒരു ജീവിതം ഇനി ഏതായാലും എനിക്കുണ്ടാവില്ല… അത്രമാത്രം ഞാൻ സഹിച്ചു… നിനക്കറിയാലോ കാര്യങ്ങളൊക്കെ… ഏതായാലും നീയവനോടൊന്ന്
💬 Comments
View all comments