Chapter Title : സുഷമയുടെ ബന്ധങ്ങൾ 2 [മന്ദന്‍ രാജാ]
കാണത്തില്ല ... അയാള് മാത്രമേ വലിയവൻ ഉള്ളൂന്നാ തോന്നൽ .... മറ്റുല്ലവരെഎല്ലാം പുഞ്ഞം ..അതുകൊണ്ട് ഒന്ന് കയറിയ വർ അങ്ങോട്ട് കേറാൻ മടിക്കും ... അമ്മായിയമ്മേം കെട്ടിയോളും കെട്ടിയോടെ ചേട്ടത്തിയും ഉണ്ട് കൂടെ ..അതെല്ലാം അയാളുടെ സെറ്റപ്പ് ആണെന്നാ സൂസൻ പറഞ്ഞെ ... ""'
" ഓഹോ .. അപ്പൊ അയാളാര് ചുള്ളനാരിക്കുമല്ലോ ""
"'അഹ് ... ഞാനൊന്ന് പരിചയപ്പെടാൻ ചെന്നു ..അയാള് വല്യ പുരോഗന വാദിയാന്നാ വിചാരം ... മറ്റുള്ളവരെ തരം താഴ്ത്തി സംസാരിക്കാതെ ബഹുമാനിച്ചില്ലേലും വേദനിപ്പിക്കുന്ന സംസാരം നടത്താത്ത ആളുകൾ ആണ് ശെരിക്കും ആധുനിക യുഗത്തിലുള്ളവർ .. അല്ലാതെ ഇയാളെ പോലെ മനസ്സിൽ ഒന്ന് വിചാരിച്ചിട്ട് , മറ്റുള്ളവർ അങ്ങനെ ചിന്തിച്ചു പ്രവർത്തിക്കണം പറയുന്നവർ ഏത് കോത്താഴത്തുകാരനാ "''
"' ''"'ങേ ? ഡി ... നീയിതെന്താ ഈ പറയുന്നേ ..."'
"' ഡാ ,.... ഇന്നാളൊരു ദിവസം പത്രത്തിന്റെ കൂടെ ഒരു നോട്ടിസ് ...ആളും പേരും ഒന്നുമില്ല ..ഇതോടപ്പമുള്ള ചോദ്യം പൂരിപ്പിച്ചു ടൗണിലെ പെട്ടിയിലിടുക .. ഒന്നാം സമ്മാനം 101 രൂപ "' എന്ന് മാത്രം ... എല്ലാരും ഇട്ടു ... പെട്ടി പൊട്ടിച്ചപ്പോ അയാള് ചാടി പറയുവാ ..ഈ പഞ്ചായത്തിൽ ഉള്ളവർ പങ്കെടുക്കരുതായിരുന്നെന്നു വേറെ പഞ്ചായത്തിൽ നിന്നും ആള് കേറാൻ വേണ്ടി ചെയ്‌തത് ആണത്രേ . ഈ പഞ്ചായത്തിലെ കടക്കാര് ഇടാൻ പാടില്ലായിരുന്നെന്ന് .അവർക്കൊന്നും വിവരമില്ലന്നു .. അളുമൂരും പേരുമൊന്നുമില്ലാതെ എല്ലാരും പൂരിപ്പിച്ചിടുകന്നും പറഞ്ഞു നോട്ടീസ് അടിപ്പിച്ചു , അതിലൊരു നിബന്ധനേം വെക്കാതെയിരുന്നപ്പോ എല്ലാരുമിട്ടു .. ആർക്കും വിവരമില്ലാന്നയാൾ പറഞ്ഞപ്പോ അയാളുടെ
💬 Comments
View all comments