Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]
പറ്റുന്നില്ലായിരുന്നു .
"' കളി തുടങ്ങീന്നാ തോന്നുന്നേ ...ഡാ അതിന്റെ മുകളിൽ അവനെ കാണാൻ പോലും പറ്റുന്നില്ലേ ..വേണേൽ വന്നു കേറ് "' പറഞ്ഞിട്ട് മാത്തനും വലിഞ്ഞു കയറി . പെട്ടന്നുണ്ടായ എന്തോ ധൈര്യത്തിൽ താനും വലിഞ്ഞു കയറി .
പാതി കയറി ഒരു ശിഖരത്തിൽ ചുവടുറപ്പിച്ചു രണ്ടാം നിലയിലേക്ക് നോക്കി .അവിടെ വീടിന്റെ പിൻവശത്തുള്ള ബാൽക്കണി പോലെയുള്ള ചെറിയ ഭാഗത്ത് നിലത്തു കാൽ നീട്ടി ചാരി ഇരിപ്പുണ്ട് ഷാനു .അവനെ വ്യക്തമായി കാണാൻ പറ്റുന്ന വിധം അല്പം അകലെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം ഉണ്ട് .രണ്ടുമൂന്ന് മിനുട്ടു കഴിഞ്ഞപ്പോൾ ഷാനു ഇരിക്കുന്നതിന്റെ വലത് വശത്തുള്ള വാതിൽ തുറന്ന് മാമി ഇറങ്ങി വന്നു . കയ്യിലൊരു പ്ലേറ്റും ഗ്ലാസും . മാമി അവന്റെ മുന്നിലിരുന്നു .പ്ലേറ്റ് നിലത്തു വെച്ചിട്ടവർ ഗ്ലാസിലെ പാനീയം രണ്ടുമൂന്ന് പ്രാവശ്യം ആറ്റി . സംസാരിക്കുന്നുണ്ട് പക്ഷെ ക്ലിയർ അല്ല .
മാമി അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചിട്ട് കവിളിൽ മെല്ലെ അടിച്ചു . ചിലപ്പോൾ അവർക്ക് വെള്ളമടിച്ചതിന്റെ മണം കിട്ടിക്കാണും എന്നിട്ടവന്റെ സൈഡിലായി അവനിരിക്കുന്ന പോലെ ഭിത്തിയിൽ ചാരിയിരുന്നു . അവർ മുന്നിൽ നിന്നും മാറിയപ്പോൾ ഷാനുവിനെ ശെരിക്കും കാണാം . പ്ളേറ്റിലെ ഭക്ഷണം വിഴുങ്ങുവാണവൻ .
നാറി .. ടച്ചിങ്‌സും വലിച്ചു കേറ്റിയിട്ട് പിന്നേം തിന്നുന്നു
ഷാനുവൊന്ന് വിക്കിയപ്പോൾ മമ്മിയവന്റെ നിറുകയിൽ തട്ടി , എന്നിട്ടു ഗ്ലാസ് എടുത്തു ചുണ്ടോടു ചേർത്തു .
അവൻ പ്ളേറ്റ് കാലിയാക്കി , അപ്പുറത്ത് കിടന്നിരുന്ന കുറെ മിനറൽ വാട്ടർ ബോട്ടിലൊരെണ്ണം എടുത്ത് പ്ളേറ്റിലേക്ക് തന്നെ
💬 Comments
View all comments