0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 5 [മന്ദന്‍ രാജാ] [The End]

Author : Mandhan Raja Read All Parts 2.6K

""

"' ശെരിയമ്മേ "' കിച്ചു ഫോൺ വെച്ചിട്ട് കാറെടുത്തു . അവൻ ചെന്നപ്പോഴേക്കും തമ്പാൻ പോയിരുന്നു . ജിതിൻ വന്നു വാതിൽ തുറന്നിട്ട് അതെ പോലെ മുറിയിലേക്ക് കയറിപ്പോയി . ഹാളിൽ ആഹാരാവശിഷ്ടങ്ങൾ ... പിന്നെ കുപ്പികളും ഗ്ലാസും . അവനുള്ള ഭക്ഷണം പൊതിയഴിക്കാതെയിരിപ്പുണ്ട് . ആ അന്തരീക്ഷത്തിലിരുന്നവന് കഴിക്കാൻ തോന്നിയില്ല . ആഹാരവും ഒരു ലാർജ് സോഡയുമൊഴിച്ചു മിക്സ് ചെയ്ത് അവൻ റൂമിലേക്ക് നടന്നു . ഫോൺ ചാർജ് ചെയ്യാനിരുന്നിട്ടവൻ മെല്ലെ സിപ് ചെയ്യാൻ തുടങ്ങി .

വിനി ... പാവം ഒരു പെണ്ണ് ..

വിധി ഇങ്ങനെയായതിൽ അവളെന്തു പിഴച്ചു . ചേറിൽ വീണ പനിനീർപുഷ്പമാണവൾ. ഇല്ല ചേറിൽ വീണിട്ടില്ലല്ലോ ..താൻ ..താൻ മാത്രമല്ലെ അവളെ ...

അമ്മ പാവമാണ് ... അഭിനയമല്ലാതെ ചിരിക്കുന്നത് അമ്മയിപ്പോൾ ആണ് . വിനിയുടെ കാര്യം അമ്മയോടെങ്ങനെ അവതരിപ്പിക്കും ? അമ്മയുടെ റിയാക്ഷൻ എന്താവും .

സുഷമയും വിനീതയും ചിന്തകളുടെ രണ്ടു തട്ടിൽ വന്നപ്പോൾ കിച്ചുവാകെ ചിന്താകുഴപ്പത്തിലായി ?

അവൻ കാലിയായ ഗ്ലാസ് മാറ്റി വെച്ചപ്പോഴാണ് രാവിലെ കൊണ്ടുവന്ന ബാഗ് കണ്ടത് . വന്നപ്പോൾ കുളിച്ചു ഡ്രെസ് മാറി ഓടിയതാണ് .

അവൻ ബാഗ് കട്ടിലിലെടുത്തു വെച്ച് തുറന്നു . പലതരം അച്ചാറുകൾ . ഇവിടെ സ്വയം പാചകം ആയതുകൊണ്ട് നേരത്തെ മുതൽ തന്നു വിടുന്നതാണ് അച്ചാറുകൾ . പിന്നെ ബീഫ് ഉണങ്ങിയത് . രണ്ടും മൂന്നും മാസം കഴിഞ്ഞാവും തിരിച്ചു പോവുക സാധാരണ ., പക്ഷെ പോരാൻ നേരം ശനിയാഴ്ച വരൂന്നു പറഞ്ഞപ്പോൾ അമ്മയൊന്നും പറഞ്ഞില്ല

💬 Comments

View all comments