സുസ്മിതം [Lingesh]
📝 Ongoing
👁 884097 views ❤ 851 likes 💬 41 comments
സുസ്മിതം Susmitham | Author : Lingesh
കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്നൊരു കഥയാണിത്. കൃത്യമായി പറഞ്ഞാൽ പത്തു വർഷങ്ങൾക്കു മുമ്പ്. എനിക്ക് ഏതാണ്ട് ഇരുപതു വയസ്സായ കാലഘട്ടം. ഒരു അല്ലലുമറിയാതെ വെറുതെ തെണ്ടി തിരിഞ്ഞ് നടന്ന പ്രായം. പ്ലസ്ടുവിന് വലിയ മാർക്ക് ഇല്ലാത്തതുകൊണ്ടും,
വീട്ടുകാർക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്തി എനിക്കൊരു നല്ല സീറ്റ് വാങ്ങിച്ചു തരുവാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും, എൻറെ വീടിനടുത്തുള്ള ഒരു മൂന്നാംകിട കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചറിന് ചേർന്നു. അക്കാലത്താണ് ഒട്ടും നിനച്ചിരിക്കാതെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഈ അനുഭവ കഥയിലെ നായകൻ ഞാൻ തന്നെയാണോ എന്ന് തെല്ലത്ഭുതത്തോടെയല്ലാതെ എനിക്ക് ഓർക്കുവാൻ കൂടി കഴിയുന്നില്ല.
ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം. പേര് സരിൻ. വീട്ടിൽ വിഷ്ണു എന്നു വിളിക്കും. ഇപ്പോൾ കുവൈറ്റിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വീട്ടിൽ അച്ഛനും അമ്മയും ഒരു അനുജനും ഉണ്ട്. അച്ഛൻ വീടിനോട് ചേർന്ന് ഒരു കട നടത്തുന്നു. അമ്മ വീട്ടമ്മയാണ്. അനുജൻ കോളേജിൽ പഠിക്കുന്നു. വീട്ടിൽ എനിക്ക് തിരക്കിട്ട കല്യാണാലോചനകൾ നടന്നുകൊണ്ടിരിക്കുന്നു.
കഥയിലേക്ക് വരുന്നതിനു മുമ്പ് , എന്നെപ്പറ്റി ഒരല്പം വിവരണം കൂടി തന്നേക്കാം. കാരണം, അതൊക്കെ ഈ സംഭവത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നതിന് നിങ്ങളെ ഒരല്പം സഹായിച്ചേക്കും. ഞാൻ സൂചിപ്പിച്ചല്ലോ, പഠനത്തിൽ ഞാൻ വളരെ പിന്നിലായിരുന്നു.
💬 Comments
View all comments