Chapter Title : സുസ്മിതം [Lingesh]
ദിവസം അമ്മ എന്നോട് അങ്ങനെ ഒരഭിപ്രായം പറയേണ്ട കാര്യമില്ല. ഒരു കാര്യവുമില്ല!
“എടാ മോനെ, നിനക്ക് ഇംഗ്ലീഷിൽ ട്യൂഷൻ വല്ലോം വേണമെങ്കിൽ, അപ്പുറത്തെ സ്മിത മോള് സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ..ആ കൊച്ചു ഇംഗ്ലീഷ് ടീച്ചർ ആകാൻ ശ്രമിക്കുകയല്ലേ, അതുകൊണ്ടായിരിക്കാം…..”
അശ്രദ്ധമായാണ് അത് കേട്ടതെന്ന് ഭാവിച്ചതെങ്കിലും ഓരോ വാക്കുകളും കിറുകൃത്യമായി ഞാൻ കേട്ടു കഴിഞ്ഞിരുന്നു. പക്ഷേ ആവേശം മുഖത്ത് പ്രകടിപ്പിക്കാതെ ഞാൻ മുറിയിലേക്ക് പോയി. ഇതൊരു തുടക്കമാണ്. സനീഷ് പറഞ്ഞതുപോലെ മറ്റാർക്കും കിട്ടാത്ത ഒരു അവസരം എനിക്ക് കൈ വന്നിരിക്കുകയാണെങ്കിലോ. ചേച്ചിയെ മറ്റൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ കൂടിയും, സുന്ദരിയായ ആ ദേവിയുടെ ക്ഷണനേരത്തെ സാമീപ്യം മാത്രം മതി എന്നെപ്പോലൊരു പരമ ഭക്തന്റെ മനസ്സുനിറയുവാൻ.
“അമ്മേ…എനിക്ക് ഇംഗ്ലീഷ് ഗ്രാമറിൽ ചില മനസ്സിലാകാത്ത ഭാഗങ്ങളൊക്കെയുണ്ട്…അതൊക്കെ സ്മിത ചേച്ചി ഒന്ന് പറഞ്ഞു തരുമോ എന്ന് ചോദിക്കുമോ….” അന്ന് വൈകിട്ട് അമ്മ ഈ വിഷയം മറന്നു പോകുന്നതിന് മുമ്പ് എൻറെ അഭിപ്രായം പറഞ്ഞു വെച്ചു.
“അതെന്തിനാ? ” അപ്രതീക്ഷിതമായി അമ്മ ചോദിച്ചു
“ദൈവമേ… അമ്മ മറന്നുപോയെന്ന് തോന്നുന്നു” എൻറെ മനസ്സിൽ ഒരു വെള്ളിടി വീണു
“ ഇന്നു രാവിലെ പറഞ്ഞ കാര്യമല്ലേ…ആ ഞാൻ ചോദിക്കാം” അമ്മയ്ക്ക് ഓർമ്മയുണ്ട്.
അമ്മ ഇതിനി എപ്പോൾ ചോദിക്കുമെന്ന് എനിക്കറിയില്ല. നിർബന്ധിച്ചാൽ ഒരുപക്ഷേ അമ്മയ്ക്ക് സംശയം തോന്നാം. അതുകൊണ്ട് ഞാൻ മൗനം പാലിച്ചു. ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഒരു ദിവസം കടന്നുപോയി. എന്തെങ്കിലും ഒരു മറുപടി പറയും എന്നുള്ള പ്രതീക്ഷയിൽ ഞാൻ അമ്മയ്ക്ക് ചുറ്റും ഒന്ന് രണ്ട് തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി. പക്ഷേ ഒന്നുമുണ്ടായില്ല.
രണ്ടുദിവസം കഴിഞ്ഞ്,
💬 Comments
View all comments