0%

Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ദൈര്ഗ്യമുള്ളതായി തോന്നി...

​റേഡിയോ സ്റ്റേഷനിൽ നിന്നുള്ള മടക്കയാത്രയിലുടനീളം നതാഷയുടെ കാതുകളിൽ സാമിന്റെ ആ താഴ്ന്ന സ്വരം അലയടിക്കുന്നുണ്ടായിരുന്നു.

കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് അവൾ തന്റെ വീട്ടുമുറ്റത്തേക് വണ്ടി അകത്തേക്ക് കയറി.
നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി നിൽക്കുന്ന, ഗ്ലാസ്സും കോൺക്രീറ്റും കൊണ്ട് തീർത്ത ഒരു ആധുനിക ശില്പം പോലെയായിരുന്നു ആ വീട്. പുറമെ നിന്ന് നോക്കിയാൽ അതിമനോഹരം, എന്നാൽ നതാഷയ്ക്ക് അതൊരു സുതാര്യമായ തടവറയായിരുന്നു.

​അകത്തേക്ക് കയറിയ നതാഷയുടെ കാലടികൾ വിലകൂടിയ ഇറ്റാലിയൻ മാർബിളുകളിൽ പ്രതിധ്വനിച്ചു. ലിവിംഗ് റൂമിലെ കൂറ്റൻ ഗ്ലാസ് വിൻഡോകൾക്ക് അപ്പുറം പുറത്തെ മഴ ഇരുട്ടിൽ ചാലിച്ച ചിത്രമായി തെളിഞ്ഞു നിൽക്കുന്നു. ആ ഹാളിലെ മിനിമലിസ്റ്റിക് സോഫയിൽ തന്റെ ലാപ്ടോപ്പിലെ ഫയലുകൾക്ക് നടുവിൽ ഭർത്താവ് മാത്യു ഇരിക്കുകയായിരുന്നു.
മുന്നിൽ തന്റെ സ്ഥിരം ബിയർ ഗ്ലാസും...

​നതാഷ: (ബാഗ് മേശപ്പുറത്ത് വെച്ചുകൊണ്ട്) "മാത്യു...നിങ്ങൾ ഉറങ്ങിയില്ലേ? സമയം ഒരുപാട് വൈകി."

​മാത്യു തന്റെ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു.
വയസ്സ് നാൽപ്പത്തിന് അടുക്കുന്ന  അയാളുടെ കണ്ണുകളിൽ സ്നേഹത്തേക്കാൾ ഗൗരവമായിരുന്നു. ഒരു സർജന്റെ കൃത്യതയോടെ അയാൾ നതാഷയെ ഒന്ന് നോക്കി.

​മാത്യു: "ഇന്ന് രണ്ട് മേജർ സർജറികൾ ഉണ്ടായിരുന്നു നതാഷാ. ലേറ്റ് ആയി.
പിന്നെ നിന്റെ ഈ റേഡിയോ ഷോ...
രാത്രി മുഴുവൻ ഉറക്കമിളച്ച് മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുന്നത് നിന്റെ മാനസികാരോഗ്യം നശിപ്പിക്കുമെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്?!!"

വികാരങ്ങളൊക്കെ വെറും കെമിക്കൽ റിയാക്ഷൻസ് മാത്രമാണ്.., നീ അതിൽ ഇത്രയധികം ഇൻവോൾവ് ആകുന്നത് എനിക്ക് ഇഷ്ടമല്ല.നിനക്ക് അറിയില്ലേ നതാഷാ..."

​നതാഷ ഗ്ലാസ് വിൻഡോയ്ക്ക് അടുത്തേക്ക്

💬 Comments

View all comments