0%

Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നടന്നു. ചില്ലിന് അപ്പുറം മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നത് അവൾ നോക്കി നിന്നു.

​നതാഷ: "രാസപ്രവർത്തനങ്ങൾ മാത്രമാണോ മാത്യു ജീവിതം?
നമ്മൾ തമ്മിൽ സംസാരിക്കാൻ പോലും സമയമില്ലാതായിരിക്കുന്നു. നിങ്ങൾ എപ്പോഴാണ് എന്നെ ഒന്ന് ചേർത്തുപിടിച്ചിട്ടുള്ളത്?
ഒരു രോഗിയുടെ ശരീരത്തെ സമീപിക്കുന്ന ആ തണുത്ത കൃത്യതയോടെയല്ലാതെ എന്നെ നിങ്ങൾ സ്പർശിച്ചിട്ടുണ്ടോ?"

​മാത്യു എഴുന്നേറ്റു. അയാളുടെ ശബ്ദം മാർബിൾ തറയെക്കാൾ തണുപ്പുള്ളതായിരുന്നു.

​മാത്യു: "എനിക്ക് നാളെ രാവിലെ ഏഴ് മണിക്ക് ഒരു ക്രിട്ടിക്കൽ കേസ് ഉണ്ട്. ഇത്തരം ഇമോഷണൽ ഡ്രാമക്ക് എനിക്ക് സമയമില്ല. ഗുഡ് നൈറ്റ്."

​ഒരു വാക്കുകൊണ്ട് പോലും അവളെ സ്പർശിക്കാതെ അയാൾ ആ വലിയ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.

ആ വലിയ ഹാളിലെ ശൂന്യതയിൽ നതാഷ തനിച്ചായി. അവൾ ആ വലിയ ഗ്ലാസ് ഭിത്തിക്ക് മുന്നിൽ ചെന്ന് ഇരുട്ടിലേക്ക് നോക്കി. സാമിന്റെ വാക്കുകൾ അവളുടെ ഉള്ളിൽ മുഴങ്ങി— 'ഒരു സർജന്റെ ബ്ലേഡ് പോലെ മൂർച്ചയുള്ള വാക്കുകൾ.'

​പെട്ടെന്ന്, അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. അപരിചിതമായ നമ്പറിൽ നിന്നൊരു സന്ദേശം.

​"ആ സുതാര്യമായ ചില്ലുകൾ നിന്നെ പുറംലോകത്തുനിന്നും മറയ്ക്കുന്നില്ല നതാഷാ. ആ ആധുനിക തടവറയിൽ നീ എത്രമാത്രം ശ്വാസംമുട്ടുന്നുണ്ടെന്ന് ഞാൻ കാണുന്നുണ്ട്. പുറത്തേക്ക് നോക്കൂ... നിന്റെ രക്ഷകൻ ദൂരെയല്ല."

​നതാഷ ഞെട്ടിപ്പോയി. അവൾ വേഗത്തിൽ ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ പൂന്തോട്ടത്തിലേക്ക് നോക്കി.

ദൂരെ സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ, മഴ നനഞ്ഞു നിൽക്കുന്ന ഒരു നിഴൽരൂപം അവൾ കണ്ടു.

ചില്ലിന് അപ്പുറം നിൽക്കുന്ന ആ രൂപം തന്റെ ഉള്ളിലെ ഏകാന്തതയെ വായിക്കുന്നുണ്ടെന്ന് അവൾ ഭീതിയോടെയും അതേസമയം ഒരു നിഗൂഢമായ ആവേശത്തോടെയും

💬 Comments

View all comments