0%

Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തിരിച്ചറിഞ്ഞു.

​മാത്യു മുകളിൽ ഉറക്കത്തിലേക്ക് വീഴുമ്പോൾ, താഴെ നതാഷ ആ ചില്ലിന് അപ്പുറത്തെ ഇരുട്ടിലേക്ക് സാമിനെ തേടുകയായിരുന്നു..

​പിറ്റേന്ന് പകൽ.
നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലിൽ​നതാഷയുടെ ക്യാബിനിൽ എയർകണ്ടീഷണർ നിശബ്ദമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവൾക്ക് വല്ലാതെ ശ്വാസംമുട്ടുന്നത് പോലെ തോന്നി.

രാവിലെ മുതൽ രോഗികളുടെ തിരക്കായിരുന്നു.
ഓരോരുത്തർക്കും പറയാനുള്ളത് ദാമ്പത്യത്തിലെ തകർച്ചകളെക്കുറിച്ചും മനസ്സിന്റെ ആഴത്തിലുള്ള മുറിവുകളെക്കുറിച്ചുമാണ്.

മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ട് അവരെ ആശ്വസിപ്പിക്കുമ്പോഴും നതാഷയുടെ മനസ്സ് തലേദിവസം രാത്രി കേട്ട സാമിന്റെ ശബ്ദത്തിലായിരുന്നു.

​അന്ന് ഉച്ചയ്ക്ക് ഒരു പേഷ്യന്റ് നതാഷയെ കാണാൻ എത്തി.

അയാൾക്ക് പറയേണ്ടിയിരുന്നത് തന്റെ ഭാര്യയുടെ അവിശ്വസ്തതയെക്കുറിച്ചായിരുന്നു. സംസാരിക്കുന്നതിനിടയിൽ അയാൾ പെട്ടെന്ന് നതാഷയുടെ നേരെ ആക്രോശിച്ചു.

​പേഷ്യന്റ്: "നിങ്ങളൊക്കെ വലിയ ഡോക്ടർമാരാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം?
മനസ്സ് വായിക്കാൻ നിങ്ങൾക്കാവില്ല ഡോക്ടർ!!!!!!
നിങ്ങൾക്കും കാണില്ലേ ഇതുപോലെ എന്തെങ്കിലും രഹസ്യങ്ങൾ? ഈ വെള്ളക്കോട്ടിനുള്ളിൽ നിങ്ങൾ എത്രമാത്രം കള്ളങ്ങൾ ഒളിപ്പിക്കുന്നുണ്ട്?"

​അയാളുടെ വാക്കുകൾ നതാഷയെ വല്ലാതെ ഉലച്ചു.
ആ നിമിഷം അവൾക്ക് താൻ തന്നെ ഒരു പേഷ്യന്റ് ആണെന്ന് തോന്നിപ്പോയി.

തന്റെയുള്ളിലെ സംഘർഷങ്ങൾ ആരോ വിളിച്ചു പറയുന്നത് പോലെ അവൾക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി. നതാഷ ഉടനെ മാത്യുവിനെ ഫോൺ ചെയ്തു.

​മാത്യു: "യെസ് നതാഷാ, വേഗം പറയൂ. ഞാൻ ഒരു പ്രൊസീജറിലാണ്."

​നതാഷ: "മാത്യു... എനിക്ക് ഇന്ന് വയ്യ. നമുക്ക് ഇന്ന് വൈകുന്നേരം ഒന്ന് പുറത്തുപോയാലോ? വെറുതെ ഒരിടത്ത് പോയി ഇരിക്കാം, സംസാരിക്കാം."

​മാത്യു: "നതാഷാ, നീ വീണ്ടും തുടങ്ങുകയാണോ? എന്റെ ഷെഡ്യൂൾ നിനക്കറിയാവുന്നതല്ലേ. ഇന്ന് രാത്രി ഒരു ലേറ്റ് സർജറിയുണ്ട്. നീ നിന്റെ ആ റേഡിയോ പരിപാടിയും

💬 Comments

View all comments