0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കേൾക്കുന്ന സംഗീതത്തേക്കാൾ അവളുടെ ശ്രദ്ധ ജനലിന് താഴെ പാർക്കിംഗ് ഏരിയയിൽ എവിടെയെങ്കിലും ആ കറുത്ത നിഴൽ തെളിയുന്നുണ്ടോ എന്നതിലായിരുന്നു.

സാം എന്താണ് വരാത്തത്?!!
അവൻ തന്നെ ഒഴിവാക്കുകയാണോ?!!

അതോ മാത്യുവിനെപ്പറ്റി അവൻ എന്തെങ്കിലും അറിഞ്ഞോ?

​അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. സാധാരണ നിസ്സാരമായി കൈകാര്യം ചെയ്യാറുള്ള പേഷ്യന്റുകളുടെ സങ്കടങ്ങൾ ഇന്ന് അവൾക്ക് ഒരു വലിയ ഭാരമായി തോന്നി.

​വിളിച്ചയാൾ: "ഡോക്ടർ... എന്റെ പ്രണയത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുണ്ട്. അയാൾ എന്നെ വഞ്ചിക്കുമോ എന്ന് എനിക്ക് പേടിയാണ്...!!!"

​നതാഷയുടെ മനസ്സ് എവിടെയോ ആയിരുന്നു.

അവൾക്ക് കോൺസെൻട്രേഷൻ കിട്ടുന്നില്ല.

അവൾ പതർച്ചയോടെ മറുപടി പറഞ്ഞു: "അത്... പ്രണയം അങ്ങനെയാണ്. നിങ്ങൾ... നിങ്ങൾ കുറച്ചു കൂടി കാത്തിരിക്കണം.!!"

​അവളുടെ ശബ്ദത്തിലെ വിറയലും ടെൻഷനും കേൾക്കുന്നവർക്ക് വ്യക്തമായിരുന്നു.

ആശ്വാസം തേടി വിളിച്ചവർക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ നതാഷ വല്ലാതെ വിയർത്തു.

ഇടയ്ക്കിടെ അവൾ തന്റെ ഫോൺ എടുത്തു നോക്കി.

​മെസ്സേജ് ബോക്സ് ശൂന്യമാണ്. പുതിയ സന്ദേശങ്ങളൊന്നുമില്ല.

​അവൾ സാം അയച്ച  പഴയ മെസ്സേജ് ഒന്നുകൂടി വായിച്ചു:

"നിന്റെ ആ സുതാര്യമായ തടവറയുടെ വാതിൽ ഇന്ന് രാത്രി നീ തകർക്കണം."

ആ വരികൾ വായിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി.

സാം തന്നെ വിളിക്കുകയാണ്, പക്ഷേ അവൻ നേരിട്ട് വരുന്നില്ല. ഈ നിഗൂഢത അവളെ ഭ്രാന്ത് പിടിപ്പിച്ചു.

​മുൻപിലിരിക്കുന്ന സ്ക്രീനിലെ മെസ്സേജുകൾ വായിക്കാൻ അവൾക്ക് കഴിയുന്നില്ല.

ഫുൾ കൈ ചുരിദാറിനുള്ളിൽ സാമിന്റെ നഖങ്ങൾ ഏൽപ്പിച്ച ആ പാടുകൾ എരിയുന്നതുപോലെ അവൾക്ക് തോന്നി.

ആ വസ്ത്രം ഇപ്പോൾ അവളെ ശ്വാസം മുട്ടിക്കുന്നു. അവൾ എഴുന്നേറ്റു ജനലരികിലേക്ക് നടന്നു.

​പുറത്ത് കാവൽ നിൽക്കുന്ന വക്കച്ചൻ ഇടയ്ക്കിടെ മുകളിലേക്ക് നോക്കുന്നത് അവൾ കണ്ടു.

പക്ഷേ അവൾക്ക് വേണ്ടത് ആ വേട്ടക്കാരന്റെ സാന്നിധ്യമായിരുന്നു.

സാമിനെ കാണാത്തത് അവളെ വല്ലാതെ തളർത്തി.

തന്റെ പ്രൊഫഷണലിസം പാടെ തകർന്നു പോയെന്നും, താൻ സാമിന്റെ വെറുമൊരു കളിപ്പാവയായി മാറിയെന്നും ആ നിമിഷം അവൾ തിരിച്ചറിഞ്ഞു.!!

​അവൾ ഫോണെടുത്തു ഒരു മെസ്സേജ് ടൈപ്പ് ചെയ്തു:

"സാം... നീ എവിടെയാണ്? എനിക്ക് ഭ്രാന്ത് പിടിക്കുന്നു. നീ വരുന്നില്ലേ....എന്നെ

💬 Comments

View all comments