0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ആണ്. അതിന്റെ സ്ട്രെസ്സ് ആവാം."

​മാത്യു: (അവളുടെ കൈകളിൽ പതുക്കെ പിടിച്ചു)

"നമുക്ക് ഇന്ന് വൈകുന്നേരം നേരത്തെ വീട്ടിൽ പോയാലോ? നീ ആ റേഡിയോ ഷോ ഇന്ന് ലീവ് എടുക്ക്. നമുക്ക് കുറച്ചു നേരം ഒരുമിച്ച് ഇരിക്കാം."

​മാത്യുവിന്റെ ആ അപ്രതീക്ഷിത സ്നേഹം നതാഷയെ ശ്വാസം മുട്ടിച്ചു.

സാമിനൊപ്പം ചെലവഴിച്ച രാത്രികൾ അവളുടെ ഉള്ളിൽ ഒരു ഭാരമായി നിന്നു.

മാത്യുവിന്റെ വിരലുകൾ സ്പർശിച്ച ഇടങ്ങളിൽ അവൾക്ക് വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു.

സാമിന്റെ വന്യമായ ചൂട് അറിഞ്ഞ ആ ശരീരത്തിന് മാത്യുവിന്റെ സ്നേഹം ഇപ്പോൾ അന്യമായിരുന്നു.

​നതാഷ: "വേണ്ട മാത്യു... ഇന്ന് ഷോയിൽ ഒരു ഇമ്പോർട്ടന്റ് കാര്യം സംസാരിക്കാൻ ഉണ്ട്. എനിക്ക് പോയേ പറ്റൂ. നിങ്ങൾ വിഷമിക്കേണ്ട, എന്റെ സ്‌ട്രെസ് ഒക്കെ ഞാൻ മാനേജ് ചെയ്തോളാം.നോ പ്രോബ്ലം.."

​മാത്യു ഒരു നെടുവീർപ്പിട്ടു എഴുന്നേറ്റു.

അയാൾ നതാഷയെ നിർബന്ധിച്ചില്ല... അയാൾ പോയിക്കഴിഞ്ഞപ്പോൾ നതാഷയുടെ ഉള്ളിലെ കുറ്റബോധം ഇരട്ടിയായി.

മാത്യുവിനോട് നുണ പറയുന്നത് അവൾക്ക് ഇപ്പോൾ ഒരു ശീലമായിരിക്കുന്നു.

​സമയം കടന്നുപോയി.. നതാഷ  ഇന്നുരാത്രി സാം തനിക്കു വേണ്ടി കരുതിവെച്ചത് എന്തായിരിക്കും എന്ന ചിന്തയിലായിരുന്നു...

അന്ന് ഉച്ചയ്ക്ക് ശേഷം ഉള്ള  കുറച്ചു പേഷ്യന്റ് അപ്പോയിന്റ്മെന്റ് ഒക്കെ ലില്ലി നേഴ്സ് നാളത്തേക്ക് മാറ്റിവച്ചു...

വിളിച്ചവരോടൊക്കെ നതാഷ ഡോക്ടർക്ക് സുഖമില്ല എന്ന കള്ളം പറഞ്ഞു....

അതുകൊണ്ട് തന്നെ നാതാഷാ അന്ന് നേരത്തെ വീട്ടിലേക്ക്  ഇറങ്ങാൻ ഒരുങ്ങി...

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് നാതാഷയുടെ മുന്നിലേക്ക് നഴ്സ് ലില്ലി കേബിനിനു അകത്തേക്ക് വന്നത്. ലില്ലിയുടെ മുഖത്ത് ഒരുതരം കള്ളച്ചിരി ഉണ്ടായിരുന്നു.

​ലില്ലി: "മാഡം...

💬 Comments

View all comments