0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നിന്റെ ആ സുതാര്യമായ തടവറയുടെ വാതിൽ ഇന്ന് രാത്രി നീ തകർക്കണം."

​നതാഷ ആ മെസ്സേജ് വായിച്ച് വിറയ്ക്കുന്ന കൈകളോടെ ഫോൺ നെഞ്ചോട് ചേർത്തു.

സാം അവളെ വെറുമൊരു പെണ്ണായല്ല, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കലയായിട്ടാണ് കാണുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

മാത്യുവിന്റെ നിശബ്ദതയേക്കാൾ സാമിന്റെ ഈ ഭ്രാന്തമായ സ്നേഹം അവളെ വീണ്ടും വീണ്ടും അപരാധിയാക്കിക്കൊണ്ടിരുന്നു.

നതാഷ തന്റെ കേബിനിൽ നിന്നും സാം തനിക്കയച്ച മെസ്സേജും നോക്കി കാഫെറ്ററിയ യിലേക്ക് നടന്നു....

​ഹോസ്പിറ്റലിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി നതാഷ കഫറ്റീരിയയുടെ ഒരു മൂലയിലുള്ള ടേബിളിൽ ഇരിപ്പായി.

മുന്നിലിരിക്കുന്ന ലഞ്ച് ബോക്സ് അവൾ തുറന്നുപോലുമില്ല.

സാമിന്റെ ആ മെസ്സേജ് അവളുടെ തലയ്ക്കുള്ളിൽ ഒരു കൊള്ളിയാൻ പോലെ മിന്നിമറയുന്നു.

​"ഇന്ന് രാത്രി നീ ആ സുതാര്യമായ തടവറയുടെ വാതിൽ തകർക്കണം..."

​സാമിന്റെ വാക്കുകൾ കേവലം ഒരു ക്ഷണമല്ല, അതൊരു ആജ്ഞയാണെന്ന് അവൾക്കറിയാം.

അവളുടെ വിരലുകൾ അറിയാതെ തന്റെ കഴുത്തിലെ മാലയിൽ അമർന്നു.

അവിടെ സാമിന്റെ പരുക്കൻ കൈകൾ നൽകിയ പാടുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല.

​പെട്ടെന്ന് മാത്യു അവിടേക്ക് വന്നു. അയാളുടെ കയ്യിൽ ഒരു കപ്പ് കോഫിയുണ്ടായിരുന്നു.

​മാത്യു: (അവളുടെ അരികിലിരുന്ന്) "നതാഷാ, നീ ഒന്നും കഴിക്കുന്നില്ലേ? ഇന്ന് രാവിലെ മുതൽ നിന്നെ കാണാൻ വല്ലാത്തൊരു പരിഭ്രമം പോലെ.

സർജറി കഴിഞ്ഞ് വന്നപ്പോൾ ലില്ലി പറഞ്ഞു നീ ഇന്ന് പേഷ്യൻസിനോടൊക്കെ വല്ലാതെ ചൂടായെന്ന്. എന്തെങ്കിലും പ്രശ്നമുണ്ടോ?"

​നതാഷ ഞെട്ടിപ്പോയി.അവൾ വേഗത്തിൽ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

​നതാഷ: "ഏയ്... ഒന്നുമില്ല മാത്യു. ചെറിയൊരു തലവേദന. പിന്നെ... ഈയിടെയായി കേസുകൾ കുറച്ച് കോംപ്ലിക്കേറ്റഡ്

💬 Comments

View all comments