Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവൾ ശ്രദ്ധിച്ചില്ല.
സ്റ്റിയറിംഗിൽ തല ചായ്ച്ച് എങ്ങിക്കരഞ്ഞുകൊണ്ടാണ് അവൾ വണ്ടി ഓടിച്ചത്.
റോഡിലെ വെളിച്ചം കണ്ണുനീരിൽ കലങ്ങി അവൾക്ക് മുന്നിൽ മങ്ങി നിന്നു.
സ്റ്റുഡിയോയിൽ നിന്നും മെയിൻ ഹൈവേയിലേക്ക് കയറുന്നതിന് മുൻപുള്ള ആ ഇടവഴിയിൽ നിശബ്ദത തളംകെട്ടി നിന്നിരുന്നു.
സ്ട്രീറ്റ് ലൈറ്റുകൾ പലതും മിന്നിത്തീരാറായ അവസ്ഥയിലാണ്.
റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലൂടെ വീശുന്ന കാറ്റിന് ഒരുതരം നിഗൂഢതയുണ്ടായിരുന്നു.
ആ വിജനമായ റോഡിൽ നതാഷയുടെ കാറിന്റെ എഞ്ചിൻ ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.
നതാഷയുടെ കൈകൾ സ്റ്റിയറിംഗിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
ഗ്ലാസിന് പുറത്ത് വീണ്ടും ചാറ്റൽ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു.
തന്റെ ഫോണിലെ മെസ്സേജ് സാം കണ്ടിട്ടുപോലുമില്ല എന്ന സത്യം അവളുടെ ഉള്ളിൽ ഒരു കഠാര പോലെ തറച്ചു.
"ഞാൻ വെറുമൊരു കളിപ്പാട്ടമായിരുന്നോ സാം?"
അവൾ എങ്ങിക്കരഞ്ഞു.
കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചു.
തന്റെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച പാടുകൾക്ക് പോലും ഇപ്പോൾ അവൾക്ക് വേദന തോന്നി. സാം തന്നെ ചതിച്ചു എന്ന ബോധം അവളെ തകർത്തു കളഞ്ഞിരുന്നു.
പെട്ടെന്ന്, കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ദൂരെയൊരു നിഴൽ തെളിഞ്ഞു.
റോഡരികിലെ ആ പഴയ, തകർന്ന ബസ് ഷെൽട്ടറിന് താഴെ കറുത്ത നിറത്തിലുള്ള ഒരു കൂറ്റൻ ബൈക്ക്.
അതവനാണ്! സാം!
നതാഷയുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി.
അവൾ ആഞ്ഞു ബ്രേക്ക് ചവിട്ടി.
ടയറുകൾ റോഡിൽ ഉരസുന്ന ശബ്ദം ആ നിശബ്ദതയെ കീറിമുറിച്ചു.
കാർ നിന്നതും അവൾ ഒരു ഭ്രാന്തിയെപ്പോലെ ഡോർ തുറന്ന് പുറത്തേക്ക് പാഞ്ഞു.
ആ വിജനമായ റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ആകാശത്തെ കറുത്ത മേഘങ്ങളും തണുത്ത കാറ്റും
💬 Comments
View all comments