Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ജനലരികിലേക്ക് നടന്നു.
പുറത്ത് കാവൽ നിൽക്കുന്ന വക്കച്ചൻ ഇടയ്ക്കിടെ മുകളിലേക്ക് നോക്കുന്നത് അവൾ കണ്ടു.
പക്ഷേ അവൾക്ക് വേണ്ടത് ആ വേട്ടക്കാരന്റെ സാന്നിധ്യമായിരുന്നു.
സാമിനെ കാണാത്തത് അവളെ വല്ലാതെ തളർത്തി.
തന്റെ പ്രൊഫഷണലിസം പാടെ തകർന്നു പോയെന്നും, താൻ സാമിന്റെ വെറുമൊരു കളിപ്പാവയായി മാറിയെന്നും ആ നിമിഷം അവൾ തിരിച്ചറിഞ്ഞു.!!
അവൾ ഫോണെടുത്തു ഒരു മെസ്സേജ് ടൈപ്പ് ചെയ്തു:
"സാം... നീ എവിടെയാണ്? എനിക്ക് ഭ്രാന്ത് പിടിക്കുന്നു. നീ വരുന്നില്ലേ....എന്നെ പറ്റിക്കുകയാണോ....!!!!"
വിറയ്ക്കുന്ന കൈകളോടെ സെൻഡ് ബട്ടൺ അമർത്തുമ്പോൾ, തന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിയാൻ പോകുകയാണെന്ന് നതാഷ അറിഞ്ഞിരുന്നില്ല.!!!!
റേഡിയോ സ്റ്റുഡിയോയിലെ ഒരു മണിക്കൂർ നീണ്ട ആ നരകം അവസാനിച്ചു.
മൈക്രോഫോൺ ഓഫ് ചെയ്യുമ്പോൾ നതാഷയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒരു തവണ പോലും സാമിന്റെ ഹിമാലയൻ ബൈക്കിന്റെ ശബ്ദം അവൾ കേട്ടില്ല.
അവൻ വരുമെന്ന് അവൾ അത്രമേൽ ഉറച്ചു വിശ്വസിച്ചിരുന്നു.
തന്നെ തന്റെ തടവറയിൽ നിന്നും മോചിപ്പിക്കുമെന്ന് കരുതിയവൻ തന്നെ പാതിവഴിയിൽ ഉപേക്ഷിച്ചുവെന്ന തോന്നൽ അവളെ തളർത്തിക്കളഞ്ഞു.
ആരോടും ഒന്നും മിണ്ടാതെ, തലതാഴ്ത്തി അവൾ സ്റ്റുഡിയോയിൽ നിന്നും പുറത്തേക്കിറങ്ങി.
ലിഫ്റ്റിൽ വെച്ച് കണ്ട സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും അവൾ മറുപടി നൽകിയില്ല.
പാർക്കിംഗ് ഏരിയയിൽ അവളുടെ കാർ ഏകാന്തമായി നിൽക്കുന്നു.
കാറിനടുത്തേക്ക് നടക്കുമ്പോൾ അവൾ ഫോൺ ഒന്നുകൂടി പരിശോധിച്ചു.
സാം ആ മെസ്സേജ് കണ്ടിട്ടുപോലുമില്ല!
"സാം... നീ എന്നെ ചതിക്കുകയായിരുന്നോ? എന്നെ വെറുമൊരു നേരമ്പോക്കായി നീ കണ്ടോ?"
അവളുടെ ചുണ്ടുകൾ വിറച്ചു.
നിറഞ്ഞ കണ്ണുകളോടെ അവൾ കാർ സ്റ്റാർട്ട് ചെയ്തു.
കാർ ഗേറ്റ് കടന്നു പോകുമ്പോൾ സെക്യൂരിറ്റി വക്കച്ചൻ
💬 Comments
View all comments