0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പർവതങ്ങൾക്ക് താഴെ ചേർന്നുള്ള വിജനമായ ഒരു വഴിയിലേക്ക് വെട്ടിച്ചു.

ഇരുവശത്തും കരിമ്പനകൾ നിരന്നുനിൽക്കുന്ന, വെളിച്ചമില്ലാത്ത ആ വിജനമായ റൂട്ടിൽ അവൻ പെട്ടെന്ന് ആഞ്ഞു ബ്രേക്ക് ചവിട്ടി. ടയറുകൾ റോഡിൽ ഉരസുന്ന വലിയ ശബ്ദത്തോടെ ബൈക്ക് നിന്നു.

​നതാഷ ശ്വാസം കിട്ടാതെ അവന്റെ മുതുകിൽ നിന്നും പതുക്കെ തലയുയർത്തി.

സാം പെട്ടെന്ന് ബൈക്കിൽ നിന്നും ഇറങ്ങി അവളെ തനിക്കു നേരെ തിരിച്ചു നിർത്തി.

അവന്റെ കണ്ണുകളിൽ ഭ്രാന്തമായ ഒരു ആവേശം കത്തിജ്വലിക്കുന്നുണ്ടായിരുന്നു.

​സാം: (അവളുടെ ചുമലുകളിൽ മുറുകെ പിടിച്ചു കൊണ്ട്) "നീ അറിയുന്നുണ്ടോ നതാഷാ? ഓരോ രാത്രിയും നീ റേഡിയോയിൽ പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നിന്റെ ആ കൊഴുത്ത ഉടലിനെ എന്റെ കാൻവാസിൽ പകർത്താൻ ഞാൻ അനുഭവിച്ച നരകം! നിന്നെ ഞാൻ പ്രണയിക്കുകയല്ല... ഞാൻ നിന്നെ ശ്വസിക്കുകയാണ്!"

​അവൻ ഒരു ഭ്രാന്തനെപ്പോലെ അവളെ തന്നിലേക്ക് ആഞ്ഞു വലിച്ചു.

നതാഷയുടെ മറുപടിക്കായി കാത്തുനിൽക്കാതെ സാം അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകൾ കൊണ്ട് കീഴടക്കി.

ആ വിജനമായ റോഡിന് നടുവിൽ, പെയ്യാൻ നിൽക്കുന്ന ആകാശത്തിന് താഴെ, അവർക്കിടയിൽ ലോകം നിശ്ചലമായി.

ഒരു തീവ്രമായ ലിപ് ലോക്ക്...!!

നതാഷയുടെ ശ്വാസം നിലച്ചുപോകുന്നതുപോലെ അവൾക്ക് തോന്നി.

സാമിന്റെ പരുക്കൻ താടിരോമങ്ങൾ അവളുടെ വെളുത്ത ചർമ്മത്തിൽ ഉരസിയപ്പോൾ അവൾ വേദനയോടെയും ആവേശത്തോടെയും കണ്ണുകൾ ഇറുക്കി അടച്ചു.

​സാം അവളെ വിട്ടയച്ചില്ല. അവൻ അവളുടെ കഴുത്തിലും തോളിലും തന്റെ ചുണ്ടുകൾ അമർത്തി. നതാഷയുടെ ഫുൾ കൈ ചുരിദാറിന്റെ കോളറുകൾക്കിടയിലൂടെ അവൻ തന്റെ സ്നേഹം അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.

​സാം: "നീ എന്റെ പെണ്ണാണ്! മാത്യുവിന്റെ കത്തിക്ക് തൊടാൻ കഴിയാത്ത നിന്റെ ആത്മാവിനെ ഞാൻ ഇന്ന് കീറിമുറിക്കും... സ്നേഹം കൊണ്ട്!"

​നതാഷ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൾക്ക് ചുറ്റുമുള്ള ലോകം കറങ്ങുന്നതുപോലെ തോന്നി. അവൾ സാമിന്റെ ഷർട്ടിൽ പിടിച്ചു തൂങ്ങി.

​നതാഷ: "സാം... എന്നെ കൊണ്ടുപോകൂ. എവിടെയെങ്കിലും... നിന്റെ അടുത്തേക്ക്. എനിക്ക് ഇനി ആ വീട്ടിലേക്ക് തിരിച്ചു പോകാൻ കഴിയില്ല."

​സാം വീണ്ടും അവളെ ബൈക്കിൽ കയറ്റി.

ഇത്തവണ അവൾ അവനെ കൂടുതൽ മുറുക്കെ കെട്ടിപ്പിടിച്ചു.

സാം ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവൻ തന്റെ വീടിന്റെ

💬 Comments

View all comments