Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അവളുടെ കണ്ണുനീരിൽ സാമിന്റെ പ്രതിബിംബം തിളങ്ങി.
ആ വിജനമായ റോഡിൽ, ആരും കാണാത്ത ആ രാത്രിയിൽ, നതാഷ തന്റെ എല്ലാ നിയന്ത്രണങ്ങളും സാമിനു മുന്നിൽ അഴിച്ചു വെച്ചു...
സാം തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ആ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഹിമാലയന്റെ ഗർജ്ജനം ആ ഇടവഴിയിൽ മുഴങ്ങി.
അവൻ ഹെൽമെറ്റ് എടുത്തു നതാഷയ്ക്ക് നേരെ നീട്ടി.
സാം: "കാർ ഇവിടെ കിടക്കട്ടെ നതാഷാ... ഈ രാത്രി നമുക്ക് ഈ രണ്ട് ചക്രങ്ങളിൽ മതി. കയറൂ."
നതാഷ ഒന്ന് മടിച്ചു.
ഹൈ ക്ലാസ് ജീവിതം നയിക്കുന്ന അവൾ ഇതിനുമുമ്പ് ഒരിക്കലും ഒരു ബൈക്കിന്റെ പുറകിൽ കയറിയിട്ടില്ല.
ആ വലിയ ബൈക്കിലേക്ക് എങ്ങനെ കയറണമെന്നറിയാതെ അവൾ പതറുന്നത് കണ്ട് സാം ഉറക്കെ ചിരിച്ചു.
ആ ചിരിയിൽ ഒരു വന്യമായ പരിഹാസവും പ്രണയവും കലർന്നിരുന്നു.
സാം അവളുടെ കയ്യിൽ പിടിച്ച് സീറ്റിലേക്ക് ഇരിക്കാൻ സഹായിച്ചു.
സാം: "പേടിക്കണ്ട... നിന്റെ ഈ തടവറയിൽ നിന്നും ഞാൻ നിന്നെ ആകാശത്തേക്ക് കൊണ്ടുപോകാം.!!!"
അവൾ ഇരുന്നു കഴിഞ്ഞതും സാം അവളുടെ രണ്ട് കൈകളും ബലമായി പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് വച്ചു.
അവന്റെ വിരലുകൾ അവളുടെ വിരലുകളുമായി കോർത്തുപിടിച്ചു.
സാമിന്റെ ശരീരത്തിന്റെ ചൂടും ആ ജാക്കറ്റിന്റെ മണവും നതാഷയെ പൊതിഞ്ഞു.
പെട്ടെന്ന് സാം ഗിയർ മാറ്റുകയും ആക്സിലറേറ്റർ ആഞ്ഞു തിരിക്കുകയും ചെയ്തു.
ഒരു വെടിയുണ്ട പായുന്നതുപോലെ ആ ബൈക്ക് മുന്നോട്ട് കുതിച്ചു.
ആദ്യത്തെ ആ സ്പീഡിൽ നതാഷ പേടിച്ച് കണ്ണുകളടച്ച് സാമിന്റെ മുതുകിലേക്ക് ആഞ്ഞു പറ്റി. കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു.
വിജനമായ ആ
💬 Comments
View all comments