0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നതാഷ ഇന്ന് ഒരു മാറ്റം വരുത്താൻ തീരുമാനിച്ചു.

അവൾ തന്റെ അലമാരയിൽ നിന്നും കറുത്ത നിറത്തിലുള്ള ഒരു ഫുൾ കൈ ചുരിദാർ എടുത്തു.

​കഴുത്ത് പൂർണ്ണമായും മറയുന്ന തരത്തിലുള്ള ആ വസ്ത്രം ധരിക്കുമ്പോൾ അവൾ ശ്രദ്ധിച്ചു—കൈത്തണ്ടയിലെ ആ വലിയ ചുവന്ന പാട് ശരിക്കും മറയുന്നുണ്ടോ എന്ന്.

ഒരു സ്‌കാർഫ് കൂടി കഴുത്തിൽ ചുറ്റി അവൾ കണ്ണാടിയിൽ നോക്കി.

ഇപ്പോൾ അവൾ ഒരു മാന്യയായ ഡോക്ടറാണ്. പക്ഷേ ആ വസ്ത്രത്തിനുള്ളിൽ സാമിന്റെ സ്പർശനം ഏൽപ്പിച്ച മുറിവുകൾ കനലായി എരിയുന്നുണ്ടായിരുന്നു.

​അവൾ പൗഡർ ഉപയോഗിച്ച് കഴുത്തിലെ ചെറിയൊരു പാട് മറയ്ക്കാൻ ശ്രമിച്ചു.

മാത്യുവിനോ മറ്റാർക്കെങ്കിലുമോ ഒരു തരി പോലും സംശയം തോന്നാൻ പാടില്ല. അവൾ തന്റെ ബാഗെടുത്ത് പുറത്തേക്ക് നടന്നു.

പടികൾ ഇറങ്ങുമ്പോൾ അവളുടെ മനസ്സ് പറഞ്ഞു:

"നീ നിന്റെ ശരീരത്തെ വസ്ത്രങ്ങൾ കൊണ്ട് മറയ്ക്കാം നതാഷാ... പക്ഷേ നിന്റെ ആത്മാവിൽ പതിഞ്ഞ സാമിന്റെ ഈ ചായങ്ങൾ നീ എങ്ങനെ മറയ്ക്കും?!!!!"

അതിനിടക്ക് അവൾ തന്റെ ഫോൺ കൈയിൽ എടുത്ത് സാം സ്ഥിരമായി മെസ്സേജ് അയക്കാറുള്ള നമ്പറിലേക്ക് ആദ്യമായി ഒരു മെസ്സേജ് തിരിച്ചയച്ചു...അധികമായി ഒന്നുമില്ല...

ഒരു 'ഗുഡ് മോർണിംഗ് സാം.. ' എന്ന ടെക്സ്റ്റ്‌..

​ഹോസ്പിറ്റലിലേക്ക് കാർ ഓടിക്കുമ്പോഴും അവളുടെ നോട്ടം ഇടയ്ക്കിടെ തന്റെ കൈകളിലേക്ക് ആ ഫോണിൽ പോയിക്കൊണ്ടിരുന്നു.

പക്ഷെ അത്രനേരമായിട്ടും സാം ആ മെസ്സേജ് കണ്ടിട്ടുണ്ടായില്ല.... സാം ആ മെസ്സേജ് കാണാതെ ഇരുന്നത് അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു..... സാമിന്റെ ആ ഭ്രാന്തമായ സ്നേഹം അവളെ പൂർണ്ണമായും അടിമയാക്കി കഴിഞ്ഞിരുന്നു.

അതേ സമയം രാവിലെ പത്തുമണി ആവാറായിട്ടും സാം

💬 Comments

View all comments