0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തന്റെ വാടക വീട്ടിലെ മരക്കട്ടിലിൽ ഏതോ സ്വപ്ന സുഖ നിദ്രയിലായിരുന്നു... നതാഷ അയച്ച മെസ്സേജ് ഒന്നും അയാൾ അറിഞ്ഞിരുന്നില്ല...!!

​ഹോസ്പിറ്റലിലെ എയർകണ്ടീഷൻ ചെയ്ത തണുപ്പിലും നതാഷയ്ക്ക് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.

അവൾ സാം മെസ്സേജ് അയക്കാറുള്ള നമ്പറിലേക്ക് പലപ്രാവശ്യം വിളിച്ചുനോക്കി... പക്ഷെ ഫലം ഉണ്ടായില്ല....

സാം എന്തായിരിക്കും കാൾസ് അറ്റൻഡ് ചെയ്യാത്തത് എന്ന് ആലോചിച്ചു അവൾ അന്ന് ആകെ ആശയക്കുഴപ്പത്തിൽ ആയി...

പക്ഷേ രാത്രിയിലെ ആ വന്യമായ ഓർമ്മകൾ ഒരു ചലച്ചിത്രമെന്നോണം അവളുടെ കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞു മറഞ്ഞു.

സാമിന്റെ ഓരോ സ്പർശനവും അവന്റെ പരുക്കൻ നിശ്വാസവും അവളുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.

​അപ്പോഴാണ് ഒരു പേഷ്യന്റ് തന്റെ കുടുംബപ്രശ്നങ്ങളുമായി അവളുടെ മുന്നിലെത്തിയത്. അയാൾ ഓരോന്ന് പറയുമ്പോഴും നതാഷയ്ക്ക് അസഹനീയമായ ദേഷ്യം തോന്നി.

​പേഷ്യന്റ്: "ഡോക്ടർ... എനിക്ക് എന്റെ ഭാര്യയെ വിശ്വാസമില്ല. അവൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കണ്ടു. എനിക്ക് സമാധാനം കിട്ടുന്നില്ല..."

​സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അതീവ ക്ഷമയോടെ കേട്ടിരുന്ന നതാഷ ഇന്ന് പെട്ടെന്ന് പൊട്ടിത്തെറിച്ചു. അവൾ മേശപ്പുറത്ത് ആഞ്ഞടിച്ചു.

​നതാഷ: (ഉയർന്ന സ്വരത്തിൽ) "നിർത്തൂ! നിങ്ങളെപ്പോലെയുള്ള പുരുഷന്മാരുടെ പ്രശ്നം ഇതാണ്!

എപ്പോഴും സംശയം... എപ്പോഴും നിരീക്ഷണം.!!

ഒരു സ്ത്രീക്ക് സ്വന്തമായി ഒരു ലോകം ഉണ്ടാകാൻ പാടില്ലേ? നിങ്ങൾക്കിവിടെ കൗൺസിലിംഗിന്റെ ആവശ്യമില്ല, കുറച്ച് വിവേകമാണ് വേണ്ടത്. പ്ലീസ്, ഗെറ്റ് ഔട്ട്!"

​പേഷ്യന്റ് അമ്പരന്നുപോയി. അയാൾ ഒന്നും മിണ്ടാതെ വേഗത്തിൽ മുറിക്ക് പുറത്തിറങ്ങി.

നതാഷ തന്റെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു.

അവളുടെ ശ്വാസം വേഗത്തിലായിരുന്നു. താൻ ആ പേഷ്യന്റിനെയല്ല, മറിച്ച് തന്റെയുള്ളിലെ കുറ്റബോധത്തെയാണ് ഭയക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

​അല്പം

💬 Comments

View all comments