Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കേട്ടു.
മാത്യു: "ആ... നീ വന്നോ നതാഷാ?"
അയാൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റിരുന്നു.
നതാഷ ഒരു നിമിഷം തരിച്ചുനിന്നു.
അവളുടെ ഹൃദയം തൊണ്ടയിൽ വന്നു മുട്ടുന്നതുപോലെ തോന്നി. അവൾ വേഗം തന്റെ സ്കാർഫ് കഴുത്തിനോട് ചേർത്ത് മുറുക്കി.
മാത്യു: "നേരം ഒരുപാട് വൈകിയല്ലോ. എങ്ങനെ ഉണ്ടായിരുന്നു ആ പേഷ്യന്റ്? അയാൾക്ക് ഇപ്പോൾ കുറച്ചു ആശ്വാസമുണ്ടോ?"
നതാഷ തിരിഞ്ഞു നിന്ന് ഒന്ന് കൃത്രിമമായി പുഞ്ചിരിക്കാൻ ശ്രമിച്ചു. അവളുടെ ശബ്ദം നേർത്തുപോയി.
നതാഷ: "അത്... അയാൾക്ക് ഇപ്പോൾ കുഴപ്പമില്ല മാത്യു. വല്ലാതെ ഡിപ്രസ്ഡ് ആയിരുന്നു. ഞാൻ അയാളെ കുറേ നേരം ആശ്വസിപ്പിച്ചു. മെഡിസിൻസ് കൊടുത്ത് അയാൾ ഉറങ്ങിയ ശേഷമാണ് ഞാൻ ഇറങ്ങിയത്."
അവൾ പച്ചക്കള്ളങ്ങൾ ഒന്നൊന്നായി നിരത്തുമ്പോൾ മാത്യു അത് പൂർണ്ണമായും വിശ്വസിക്കുകയായിരുന്നു. അയാൾ സോഫയിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു.
മാത്യു: "നീ ശരിക്കും ഒരു ഗ്രേറ്റ് ഡോക്ടറാണ് നതാഷാ.
സ്വന്തം ഉറക്കം പോലും കളഞ്ഞു നീ മറ്റൊരാൾക്ക് വേണ്ടി ഓടുന്നുണ്ടല്ലോ.
നീ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. വേഗം പോയി ഫ്രഷായിട്ട് കിടന്നുറങ്ങൂ."
മാത്യു അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
ആ ചുംബനം ഒരു പൊള്ളൽ പോലെ അവൾക്ക് അനുഭവപ്പെട്ടു.
സാമിന്റെ വന്യമായ ഉമ്മകൾ ഏൽപ്പിച്ച പാടുകൾക്ക് മുകളിൽ മാത്യുവിന്റെ പവിത്രമായ ആ സ്പർശനം അവളിൽ അസഹനീയമായ കുറ്റബോധം നിറച്ചു.
നതാഷ: "ശരി മാത്യു... ഞാൻ... ഞാൻ പോയി കിടക്കട്ടെ."
അവൾ വേഗത്തിൽ മുകളിലേക്ക് ഓടി.
ബെഡ്റൂമിലെത്തി വാതിലടച്ച് അവൾ ആ വലിയ കണ്ണാടിക്ക് മുന്നിൽ നിന്നു.
സ്കാർഫ് മാറ്റിയപ്പോൾ കണ്ട ആ ചുവന്ന അടയാളങ്ങൾ അവളെ നോക്കി
💬 Comments
View all comments