Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പുറത്ത് കാത്തുനിന്ന ബന്ധുക്കളുടെ കണ്ണുകളിലെ ആശ്വാസവും നന്ദിയും കണ്ടപ്പോൾ, മാത്യുവിന്റെ ഉള്ളിൽ ഒരു വലിയ സംതൃപ്തി നിറഞ്ഞു.
തന്റെ വിരലുകൾ കൊണ്ട് ഒരു ജീവൻ കൂടി മരണത്തിൽ നിന്നും തിരിച്ചു പിടിച്ചിരിക്കുന്നു.
ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് തന്റെ ടീം അംഗങ്ങളോടൊപ്പം കോഫി കുടിക്കുമ്പോൾ മാത്യു വല്ലാതെ സന്തോഷവാനായിരുന്നു.
സാധാരണ സർജറി കഴിഞ്ഞാൽ മരവിച്ചുപോകാറുള്ള അയാളുടെ മനസ്സ് ഇന്ന് പ്രസന്നമായിരുന്നു.
അസിസ്റ്റന്റ് ഡോക്ടർ: "സർ, ഇന്നത്തെ സർജറി ഒരു മാജിക് തന്നെയായിരുന്നു. സർ പറഞ്ഞതുപോലെ ആ ക്രിട്ടിക്കൽ പോയിന്റിൽ നമ്മൾ ജയിച്ചു."
മാത്യു ചിരിച്ചു.
ആ ചിരിയിൽ വർഷങ്ങളായി അയാൾ കൊണ്ടുനടന്ന ജോലിഭാരത്തിന്റെ ക്ഷീണമില്ലായിരുന്നു.
പകരം, ആ വിജയം പങ്കുവെക്കാൻ അയാൾക്ക് പെട്ടെന്ന് തോന്നിയത് നതാഷയെയാണ്. അവൾ എപ്പോഴും പറയാറുള്ളത് അയാൾ ഓർത്തു—
"മാത്യു, നിനക്ക് നിന്റെ രോഗികളോടുള്ള സ്നേഹത്തിന്റെ പകുതിയെങ്കിലും എന്നോട് കാണിച്ചു കൂടെ? നമുക്ക് ഒരുമിച്ച് കുറച്ചു നേരം ഇരുന്നുകൂടെ?"
ഇന്ന് ആദ്യമായി മാത്യുവിന് നതാഷയെ ഒന്ന് ചേർത്തുപിടിക്കാൻ തോന്നി.
അവളുടെ പരിഭവങ്ങൾ കേൾക്കാനും, താൻ ഇന്ന് രക്ഷിച്ച ജീവനെക്കുറിച്ച് അവളോട് വാചാലനാകാനും അയാൾ ആഗ്രഹിച്ചു.
ആ ആവേശത്തിലാണ് അയാൾ കഫറ്റീരിയയിൽ നതാഷയെ പ്രതീക്ഷിച്ചു നടന്നത്...
അവിടെവച്ചു മാത്യു നതാഷയുടെ ക്യാബിൻ നേഴ്‌സ് ആയ ലില്ലിയേ കണ്ടത്.
മാത്യു:ഹലോ ലില്ലി...ഗുഡ് ആഫ്റ്റർനൂൺ...എന്താ ഇത് ദിവസവും ശരീരം മെലിഞ്ഞു മെലിഞ്ഞു വരുകയാണോ....!!!
എന്നാൽ നതാഷ ഡോക്ടർ തന്നോട് ആദ്യമായി ചൂടായ ഷോക്കിൽ ആയിരുന്നു ലില്ലി...
അതുകഴിഞ്ഞു ഇപ്പൊ മാത്യു ഡോക്ടറുടെ ആ സംസാരം ലില്ലി അത്ഭുതത്തോടെ കേട്ടുനിന്നു...
സാധാരണ തന്റെ മുഖത്ത് നോക്കി വല്ലപ്പോഴും ഒരു പുഞ്ചിരി
💬 Comments
View all comments