Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നതാഷ തിയേറ്ററിന്റെ കവാടത്തിന് മുന്നിൽ മാത്യുവിനായി കാത്തുനിൽക്കുകയാണ്.
സിനിമ നൽകിയ ആശ്വാസം അവളുടെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു.
പെട്ടെന്നാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
അവൾ ബാഗിൽ നിന്നും ഫോണെടുത്തു നോക്കി. വാട്സാപ്പിൽ സാമിന്റെ മെസ്സേജ്!
അത്രയും നേരമായിട്ടും നതാഷ താൻ രാവിലെ അയച്ച മെസ്സേജ് കണ്ടിട്ടും മറുപടി നൽകാത്തത് സാമിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
സാം അയച്ച ആദ്യത്തെ മെസ്സേജ് ഒരു ഫോട്ടോയായിരുന്നു. നതാഷ വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ തുറന്നു.
അതൊരു പെൻസിൽ ഡ്രോയിംഗായിരുന്നു.
വളരെ ചുരുങ്ങിയ വരകളിലൂടെ വരച്ച ഒരു റഫ് സ്കെച്ച്.
പക്ഷേ അതിലെ രൂപം നതാഷയാണെന്ന് തിരിച്ചറിയാൻ പ്രയാസമില്ലായിരുന്നു.
സാമിന്റെ ആ സ്റ്റുഡിയോയിലെ മരക്കട്ടിലിൽ ഒരു പെണ്ണ് കണ്ണ് കെട്ടി,കൈകൾ ഷാൾ കൊണ്ട് ബന്ധിച്ചു നഗ്നയായി ഇരിക്കുന്ന വശ്യമായ ഒരു ചിത്രം.!!
അവളുടെ ഓരോ ശരീരവടിവുകളും ആ വരകളിൽ തെളിഞ്ഞു നിന്നിരുന്നു.
ആ ചിത്രം കണ്ടതും നതാഷയുടെ ശരീരം ഒന്നാകെ തളർന്നുപോയി.
ആ ഫോട്ടോയ്ക്ക് തൊട്ടുപിന്നാലെ സാമിന്റെ മെസ്സേജ് വന്നു:
"ഇന്ന് രാത്രി ഞാൻ നിന്നെ കാത്തിരിക്കുകയാണ് നതാഷാ..പുതിയ സഹസികതൾ, ഫാന്റസികൾ ആസ്വദിക്കാൻ തയ്യാറായിക്കോളൂ..."
നതാഷയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
മാത്യുവിനോടൊപ്പം ചിലവഴിച്ച ആ സമാധാനപരമായ നിമിഷങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീണു.
താൻ എങ്ങനെയൊക്കെ ഒളിച്ചോടാൻ ശ്രമിച്ചാലും സാമിന്റെ ആ തടവറയിലേക്ക് താൻ വീണ്ടും വലിച്ചടുപ്പിക്കപ്പെടുകയാണെന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.
ഈ ചിത്രം മാത്യു എങ്ങാനും കണ്ടാൽ തന്റെ ജീവിതം അവിടെ അവസാനിക്കും.
"നതാഷാ... കയറൂ!"
മാത്യു കാർ അവളുടെ അരികിലേക്ക് എത്തിച്ചു.
നതാഷ തിടുക്കത്തിൽ
💬 Comments
View all comments