0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഫോൺ ലോക്ക് ചെയ്ത് ബാഗിലേക്ക് തിരുകി.

അവളുടെ വിറയ്ക്കുന്ന ചുണ്ടുകളും വിളറിയ മുഖവും മാത്യു ശ്രദ്ധിക്കുമോ എന്ന് അവൾ ഭയപ്പെട്ടു.

​മാത്യു: "എന്താ നതാഷാ... മുഖം പെട്ടെന്ന് വല്ലാതെ ഇരിക്കുന്നത്? വെയിലടിച്ചതാണോ?"

​നതാഷ: "അല്ല മാത്യു... ചെറിയൊരു തലവേദന കൂടി വരുന്നു. നമുക്ക് വേഗം വീട്ടിലേക്ക് പോകാം."

​അവൾ കാറിലേക്ക് കയറി സീറ്റ് ബെൽറ്റ് ഇടുമ്പോഴും അവളുടെ കണ്ണുകളിൽ ആ പെൻസിൽ ഡ്രോയിംഗിലെ കണ്ണ് കെട്ടിയിരിക്കുന്ന പെണ്ണിന്റെ രൂപമായിരുന്നു.

സാം തന്നെ ഒരിക്കലും വെറുതെ വിടില്ലെന്നും, രാത്രിയിലെ ആ 'സാഹസികതകൾക്ക് ' താൻ പോകാതിരുന്നാൽ അയാൾ എന്ത് ക്രൂരതയും ചെയ്യുമെന്നും അവൾക്ക് ബോധ്യമായി.

മാത്യു കാർ ഓടിക്കുമ്പോൾ നതാഷ ജനലിലൂടെ പുറത്തെ തിരക്കിലേക്ക് നോക്കിയിരുന്നു.

അവളുടെ ഉള്ളിൽ ആ കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടിയ ഇരുട്ട് പടരുകയായിരുന്നു.

എന്നാൽ ​മാത്യു അതീവ സന്തോഷത്തോടെ കാർ ഓടിക്കുകയായിരുന്നു.

സിനിമയിലെ നായകന്റെ മഹത്വത്തെക്കുറിച്ചും, പ്രണയത്തിലെ വിട്ടുവീഴ്ചകളെക്കുറിച്ചും അയാൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

"എന്തൊരു ക്ലൈമാക്സായിരുന്നു അല്ലേ നതാഷാ? അത്രയും സ്നേഹിക്കാൻ എല്ലാവർക്കും കഴിയില്ല..." മാത്യു പറഞ്ഞു.

​നതാഷ വെറുതെ ഒന്ന് മൂളി. അവളുടെ കണ്ണുകൾ പുറത്തെ ഇരുട്ടിലായിരുന്നു.

അവളുടെ ഉള്ളിൽ സാമും മാത്യുവും തമ്മിലുള്ള വലിയൊരു യുദ്ധം നടക്കുകയാണ്.

​നതാഷ: (മനസ്സിൽ) "സാം... ഇന്നലെ രാത്രി നീ എനിക്ക് സമ്മാനിച്ചത് ഒരു മായിക ലോകമായിരുന്നു. വേദനയും സുഖവും കലർന്ന ഒരു വന്യമായ അനുഭവം. പക്ഷേ അത് എന്റെ യാഥാർത്ഥ്യമല്ലല്ലോ. എന്റെ യഥാർത്ഥ ലോകം ഇതാണ്...!!!

മാത്യുവും ഈ കാറും ആ സുതാര്യമായ തടവറയും ഞങ്ങളുടെ ഈ ശാന്തമായ ജീവിതവുമാണ് യാഥാർഥ്യം.

💬 Comments

View all comments