Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
മാത്യു ചിലപ്പോൾ വലിയൊരു സർജൻ ആയതുകൊണ്ട് തിരക്കിലായിരിക്കും, എനിക്ക് വേണ്ടത്ര ശ്രദ്ധ നൽകാൻ അദ്ദേഹത്തിന് കഴിയില്ലായിരിക്കാം.
പക്ഷേ അതിനർത്ഥം ഞാൻ മറ്റൊരു പുരുഷന്റെ കൂടെ പോകണം എന്നാണോ? ഇത് പാപമല്ലേ?"
അവൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു..
മാത്യുവിന്റെ ശബ്ദം ഇടയ്ക്കിടെ അവളുടെ കാതിൽ വന്നു തറച്ചു.
അയാൾ തന്റെ ഭാര്യയെ എത്രത്തോളം വിശ്വസിക്കുന്നുവെന്നും സ്നേഹിക്കുന്നുവെന്നും ആ സംസാരത്തിൽ തെളിഞ്ഞുനിന്നു.
ആ വിശ്വാസം നതാഷയുടെ നെഞ്ചിൽ ഒരു ഭാരം പോലെ അമർന്നു.
സാം അയച്ച ആ വശ്യമായ സ്കെച്ച് അവളുടെ കൺമുന്നിൽ വീണ്ടും തെളിഞ്ഞു വന്നു.
അവന്റെ വന്യമായ പ്രലോഭനങ്ങളും തന്നെ തളർത്തുന്ന നോട്ടവും അവൾക്ക് ഭയമുണ്ടാക്കി.
മാത്യു കാറിൽ ഇരുന്ന് ചവച്ചു കൊണ്ടിരിക്കുന്ന പോപ്‌കോണിന്റെ ശബ്ദം പോലും നതാഷയ്ക്ക് ഒരു വിചാരണ പോലെ തോന്നി.
അവൾ പതുക്കെ ബാഗിൽ നിന്നും ഫോണെടുത്തു.
മാത്യു റോഡിലെ ട്രാഫിക്കിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന ആ നിമിഷം നോക്കി അവൾ സാമിന് മറുപടി ടൈപ്പ് ചെയ്തു.
മെസ്സേജ്: "എനിക്ക് വരാൻ കഴിയില്ല സാം... സോറി. ഞാൻ എന്റെ ഭർത്താവിനെ ചതിക്കുകയാണ്. ഓരോ നിമിഷവും എന്റെ ഉള്ളം കത്തുന്നു. എനിക്ക് ഇത് തുടരാൻ കഴിയില്ല സാം. എന്നെ വിട്ടേക്കൂ... സോറി.!!"
വിറയ്ക്കുന്ന വിരലുകളോടെ അവൾ ആ മെസ്സേജ് സെൻഡ് ചെയ്തു.
ഫോൺ ലോക്ക് ചെയ്ത് നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ കണ്ണടച്ചു ആ സീറ്റിൽ ചാരി കിടന്നു.
താൻ ഒരു വലിയ തീരുമാനമെടുത്തു എന്ന സമാധാനത്തിന് ശ്രമിക്കുമ്പോഴും, തന്റെ ഉടലിലെ ഓരോ അണുവും സാമിനായി ദഹിക്കുന്നുണ്ടെന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.
മാത്യു കാർ വീട്ടിലെ പാർക്കിംഗിലേക്ക് തിരിച്ചപ്പോൾ
💬 Comments
View all comments