Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ആ അപരിചിതൻ സാമാണോ എന്ന് അവൾ ഭയപ്പെട്ടു.
നതാഷ: "ആരാണെന്ന് ചോദിച്ചില്ലേ ലില്ലി?"
ലില്ലി: "ചോദിച്ചു ഡോക്ടർ, പക്ഷേ 'ഡോക്ടർക്ക് എന്നെ അറിയാം' എന്നാണ് അയാൾ പറഞ്ഞത്. ഞാൻ അയാളോട് ഒന്ന് കൂടി ചോദിച്ചിട്ട് വരാം."
ലില്ലി പുറത്തേക്ക് പോയപ്പോൾ നതാഷ തന്റെ കേബിനിലെ കസേരയിലേക്ക് തളർന്നിരുന്നു.
തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും സാം തന്നെ പിന്തുടരുകയാണോ?!!
സാം ഹോസ്പിറ്റലിൽ വരുമെന്ന് അവൾ കരുതിയിരുന്നില്ല. പുറത്ത് കാത്തുനിൽക്കുന്നത് സാമാണെങ്കിൽ, തന്റെ ഈ പ്രൊഫഷണൽ ലോകം തകർന്നു വീഴാൻ അധികം സമയം വേണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.
ലില്ലി പുറത്തേക്ക് പോയി മിനിറ്റുകൾക്കകം തിരികെ വന്നു. അവളുടെ മുഖത്ത് ഒരു വല്ലാത്ത കുസൃതിച്ചിരി ഉണ്ടായിരുന്നു. നതാഷ ആകാംക്ഷയോടെയും പേടിയോടെയും ലില്ലിയെ നോക്കി.
ലില്ലി: "ഡോക്ടർ... ഞാൻ അയാളോട് പേര് ചോദിച്ചു. 'സാം' എന്നാണ് അയാൾ പറഞ്ഞത്. പക്ഷേ അതല്ല അതിശയകരമായ കാര്യം..."
നതാഷയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. സാം! അയാൾ ഇവിടെ എത്തിയിരിക്കുന്നു. അവളുടെ വിരലുകൾ മേശപ്പുറത്ത് മുറുകി.
ലില്ലി: (ശബ്ദം താഴ്ത്തി, കൗതുകത്തോടെ) "ഡോക്ടർ ഓർക്കുന്നില്ലേ? കഴിഞ്ഞ ദിവസം ഡോക്ടറെ കാണാൻ ഒരാൾ വന്നിട്ട് കുറച്ചു പിച്ചകപ്പൂക്കൾ തന്നില്ലേ?
അന്ന് അയാൾ ഹെൽമെറ്റ് മാറ്റിയിരുന്നില്ല. ആ പൂക്കൾ കൊണ്ടുവന്നത് ഇതേ ആളാണെന്ന് അയാൾ ഇപ്പോൾ എന്നോട് പറഞ്ഞു!
ഡോക്ടർക്ക് ഏറ്റവും ഇഷ്ടം പിച്ചകപ്പൂക്കൾ ആണോ?
ഡോക്ടറുടെ ഏറ്റവും പ്രിയപ്പെട്ട പൂക്കൾ പിച്ചകപ്പൂവാണെന്ന് അയാൾക്ക് എങ്ങനെ മനസ്സിലായി?!!"
ലില്ലിയുടെ നൂറുകൂട്ടം ചോദ്യങ്ങൾ കൂടെ കേട്ടപ്പോൾ നതാഷയുടെ തല കറങ്ങുന്നത് പോലെ തോന്നി.
കഴിഞ്ഞദിവസത്തെ ആ അജ്ഞാതൻ സാമായിരുന്നു
💬 Comments
View all comments