Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇതിന് ട്രീറ്റ്മെന്റ് മരുന്നുകളല്ല സാം..."
ലില്ലി ആവേശത്തോടെ നതാഷയുടെ മുഖത്തേക്ക് നോക്കി. സാം തന്റെ കസേരയിൽ ഒന്നുകൂടി ആഞ്ഞു ഇരുന്നു.
നതാഷ: "നിങ്ങൾക്ക് വേണ്ടത് 'ബിഹേവിയറൽ തെറാപ്പി' ആണ്.
നിങ്ങളുടെ ഈ വന്യമായ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ പഠിക്കണം.
പങ്കാളിയുടെ താല്പര്യങ്ങളെ മാനിക്കാത്ത ലൈംഗികത വെറും ക്രൂരതയാണ്.
നിങ്ങളുടെ പാർട്ണറുടെ ഭയത്തെ നിങ്ങൾ സുഖമായി കാണുന്നത് ഒരുതരം 'സാഡിസം' ആണ്.
നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ ഫാന്റസികൾ കുറച്ചു കാലത്തേക്ക് മാറ്റി വെച്ച്, അവളുടെ മാനസികമായ പേടി മാറ്റാൻ ശ്രമിക്കുക എന്നതാണ്. അവൾക്ക് നിങ്ങളുടെ സ്പർശനങ്ങളിൽ ഭയമല്ല, വിശ്വാസമാണ് തോന്നേണ്ടത്."
സാം പരിഹാസത്തോടെ ഒന്ന് മൂളി.
"വിശ്വാസമോ? അവൾ എന്നെ വിശ്വസിക്കുന്നത് കൊണ്ടല്ലേ ആ ഇരുട്ടിൽ അവൾ എന്റെ കൂടെ വരുന്നത് ഡോക്ടർ?"
നതാഷ: (ശബ്ദം അല്പം കടുപ്പിച്ച്) "അത് വിശ്വാസമല്ല സാം, അത് അവളുടെ നിസ്സഹായതയാണ്.
നിങ്ങൾ ചെയ്യേണ്ട ചികിത്സ ഇതാണ്... കുറച്ചു കാലം നിങ്ങളുടെ പങ്കാളിയിൽ നിന്നും അകന്നു നിൽക്കുക.!!!അവളെ അവളുടെ വഴിക്ക് വിടുക...!!
നിങ്ങളുടെ ഈ ചിന്തകളെ വഴിതിരിച്ചുവിടാൻ മറ്റ് ഹോബികളിൽ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഈ ആസക്തി നിങ്ങളെ ഒരു കുറ്റവാളിയാക്കി മാറ്റും.!!"
ലില്ലി പെട്ടെന്ന് ഇടപെട്ടു.
"അയ്യോ ഡോക്ടർ... സാം ഒരു കുറ്റവാളിയൊന്നുമല്ലല്ലോ. പുള്ളിയുടെ ആഗ്രഹങ്ങൾ പുള്ളി തുറന്നു പറഞ്ഞു എന്നല്ലേയുള്ളൂ."
സാം എഴുന്നേറ്റു. അവൻ മേശയിൽ കൈകൾ ഊന്നി നതാഷയുടെ മുഖത്തേക്ക് ആഞ്ഞു നോക്കി.
സാം: "ദൂരെയോ?!!
അകന്നു നിൽക്കണമെന്നോ?!!
ഡോക്ടറുടെ ഉപദേശം കൊള്ളാം.!!
പക്ഷേ, ആ ഇരുട്ടിലെ സുഖം അറിഞ്ഞവൾക്ക് ഇനി വെളിച്ചത്തിൽ ജീവിക്കാൻ കഴിയില്ലെന്ന് ഡോക്ടർക്ക് അറിയില്ലേ? എന്റെ ചികിത്സ ഞാൻ തന്നെ നിശ്ചയിച്ചോളാം. ഡോക്ടറുടെ ഈ ഉപദേശത്തിന് നന്ദി.!!!"
സാം തിരിഞ്ഞു നടന്നു. ലില്ലി അവനെ യാത്രയാക്കാൻ വാതിൽ വരെ പോയി.
ലില്ലി:(സാമിനോട്)സാം അല്പസമയം പുറത്ത് വെയിറ്റ് ചെയ്യൂ... ഞാൻ മാഡത്തോട് ഒന്ന് സംസാരിക്കട്ടെ... "
സാം കേബിനിനു പുറത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ ലില്ലി നതാഷയുടെ അടുത്തേക്ക് വന്നു.
ലില്ലി: "ഡോക്ടർ എന്തിനാ അയാളോട് അത്ര ചൂടായത്? പാവം... അയാൾക്ക് അയാളുടെ പാർട്ണറെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ ഇതൊക്കെ പറയുന്നത്."
നതാഷ
💬 Comments
View all comments