Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സാം അകത്തേക്ക് വന്നു. ലില്ലി ഒന്ന് പുറത്തു പോയി മുന്നേ കൗൺസിലിംഗ് കഴിഞ്ഞ ഒരു പേഷ്യന്റ് നൊപ്പം..
സാം അവിടെയുള്ള ആ കട്ടിലിലേക്കോ (Counseling Couch) കസേരയിലേക്കോ നോക്കിയില്ല. പകരം നതാഷയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.
സാം: (പരിഹാസത്തോടെ) "മറ്റുള്ളവരുടെ മനസ്സ് ചികിത്സിക്കുന്ന ഡോക്ടർക്ക്, സ്വന്തം മനസ്സിന്റെ വന്യത ചികിത്സിക്കാൻ കഴിയുന്നില്ലേ? അതോ ഡോക്ടർക്കും എന്റെ ഈ ഭ്രാന്ത് ഇഷ്ടമായിത്തുടങ്ങിയോ?"
അൽപനേരം കഴിഞ്ഞു സാം കസേരയിൽ വന്നിരുന്നപ്പോൾ തന്നെ മുന്നേ പുറത്തുപോയിരുന്ന ലില്ലി ഒരു ഫയലുമായി അരികിൽ തന്നെ വന്നു നിൽപുണ്ടായിരുന്നു.
സാമിന്റെ ആ വശ്യമായ രൂപവും ഗാംഭീര്യമുള്ള ശബ്ദവും ലില്ലിയെ വല്ലാതെ ആകർഷിച്ചു കഴിഞ്ഞിരുന്നു. സാംമിന്റെ പ്രശ്നങ്ങൾ എന്തെന്ന് അറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്ത് വ്യക്തം..
നതാഷ തന്റെ വിറയൽ പുറത്ത് കാണിക്കാതെ, ഒരു അപരിചിതനോട് എന്നപോലെ ഗൗരവത്തിൽ ചോദിച്ചു.
നതാഷ: "മിസ്റ്റർ സാം, എന്താണ് നിങ്ങളുടെ ശരിക്കുമുള്ള പ്രശ്നം? എന്തിനാണ് നിങ്ങൾ കൗൺസിലിംഗ് ആഗ്രഹിക്കുന്നത്?"
ലില്ലിയും ആകാംക്ഷയോടെ സാമിനെ നോക്കി.
സാമിന്റെ പ്രശ്നം എന്താണെന്ന് അറിയാൻ അവൾക്കും വലിയ വെമ്പലായിരുന്നു. സാം നതാഷയുടെ കണ്ണുകളിലേക്ക് തുളച്ചു നോക്കി പതുക്കെ പറഞ്ഞു തുടങ്ങി.
സാം: "ഡോക്ടർ, എന്റെ പ്രശ്നം അല്പം സങ്കീർണ്ണമാണ്. എനിക്ക് ചില 'എറോട്ടിക് ഫാന്റസികൾ' ഉണ്ട്.
പക്ഷേ എന്റെ പാർട്ണർ അതിനൊന്നും സമ്മതിക്കുന്നില്ല. അവർക്ക് അതിൽ ഒട്ടും താല്പര്യമില്ല. ആ നിരാശ എന്നെ വല്ലാതെ അലട്ടുന്നുണ്ട്."
സാമിന്റെ ഈ തുറന്നുപറച്ചിൽ കേട്ട് ലില്ലി ആവേശത്തോടെ ഇടയ്ക്ക് കയറി ചോദിച്ചു.
ലില്ലി: "ഫാന്റസികളോ? അതെന്താണെന്ന് പറയാമോ സാം? എന്തൊക്കെയാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?!!"
നതാഷ അമ്പരന്നു
💬 Comments
View all comments