Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പടരുകയായിരുന്നു.
നതാഷയുടെ ശരീരത്തിലെ ഓരോ ചുവന്ന പാടുകളും, ഓരോ വടിവുകളും അവന്റെ ഓർമ്മയിൽ തെളിഞ്ഞുനിന്നു.
ചുവന്ന ഓയിൽ പെയിന്റ് എടുത്ത് അവൻ ആ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തി.
ചിത്രത്തിലെ നതാഷയുടെ കണ്ണുകളിൽ അവൻ ഒരുതരം ഭ്രാന്തമായ കീഴടങ്ങൽ കൂടി വരച്ചു ചേർത്തു.
ആ പെയിന്റിംഗിലെ നതാഷയുടെ കഴുത്തിലെ പാടുകൾ കണ്ടാൽ ശരിക്കും ചോര പൊടിയുന്നതുപോലെ തോന്നും.
സാം പതുക്കെ ചിരിച്ചു. അവൻ തന്റെ ചൂണ്ടുവിരൽ ചുവന്ന ചായത്തിൽ മുക്കി, ചിത്രത്തിലെ നതാഷയുടെ വിരിഞ്ഞ മാറിനും കഴുത്തിനും ഇടയിലായി വന്യമായ ഒരു 'S' എന്ന അക്ഷരം പതിപ്പിച്ചു.
അതയാളുടെ പൂർണമായ ചിത്രങ്ങളിലെ ട്രേഡ് മാർക്ക് എംബ്ലോം ആയിരുന്നു...
സാം: (മനസ്സിൽ) "ഇപ്പോൾ നീ പൂർണ്ണമായി നതാഷാ. ഈ കാൻവാസിൽ നീ എന്നെന്നേക്കുമായി എന്റെ തടവുകാരിയാണ്."
സാം തന്റെ ഫോണെടുത്ത് ആ ചിത്രത്തിന്റെ ക്ലോസപ്പ് ഫോട്ടോ എടുത്തു.
മങ്ങിയ വെളിച്ചത്തിൽ ആ ചിത്രം അതിഭീകരവും എന്നാൽ അതിസുന്ദരവുമായിരുന്നു.
അവൻ ആ ഫോട്ടോ നതാഷയ്ക്ക് അയച്ചു കൊടുത്തു. അവൾ അത് കാണുമ്പോൾ അനുഭവിക്കാൻ പോകുന്ന ആ അസ്വാസ്ഥ്യം അവൻ ആവോളം ആസ്വദിച്ചു.
അന്ന് രാവിലെ തന്റെ ബെഡ്‌റൂമിലെ വലിയ ചില്ലുജനാലകളിലൂടെ അരിച്ചിറങ്ങിയ വെയിൽ നാളങ്ങൾ നതാഷയുടെ മുഖത്ത് തട്ടിയപ്പോഴാണ് അവൾ കണ്ണ് തുറന്നത്.
തലേദിവസത്തെ ഉറക്കമില്ലായ്മയും സാമിനൊപ്പമുള്ള അലച്ചിലും അവളുടെ ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു.
സാധാരണ പുലർച്ചെ അഞ്ചുമണിക്കും ആറു മണിക്കും ഇടയിൽ ഉണരുന്ന നതാഷ അന്ന് എട്ടു മണി കഴിഞ്ഞിട്ടും എഴുന്നേൽക്കാൻ വയ്യാതെ കിടക്കയിൽ തന്നെ കിടന്നു.
അവൾക്ക് ഇന്ന് ഹോസ്പിറ്റലിൽ പോകാൻ ഒട്ടും മൂഡ് ഉണ്ടായിരുന്നില്ല.
സാമിന്റെ
💬 Comments
View all comments