Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ലില്ലി ഇതൊക്കെ കേട്ട് ആകെ കോരിത്തരിക്കുകയാണ്.
സാം: "പറയൂ ഡോക്ടർ... ഈ സുഖത്തെ ഭയക്കുന്ന പാർട്ണറെ ഞാൻ എങ്ങനെ ബോധ്യപ്പെടുത്തും?
അവളുടെ കണ്ണുകളിലെ കെട്ട് അഴിക്കുമ്പോൾ അവൾ എന്നെ വെറുക്കുമോ അതോ എന്നെ കൂടുതൽ സ്നേഹിക്കുമോ?"
നതാഷ ഉമിനീർ ഇറക്കാൻ പോലും ബുദ്ധിമുട്ടി.
സാമിന്റെ വാക്കുകളിലെ സാഹിത്യം അവളുടെ മനസ്സിനെ മുറിവേല്പിച്ചു കൊണ്ടിരുന്നു. ലില്ലിക്ക് സാമിനോടുള്ള ആരാധന അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു.
ലില്ലി: "ഡോക്ടർ... സാം പറയുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ആ പാർട്ണർ ഒരു ഭാഗ്യവതിയാണെന്നാണ്.
ഇത്രയും തീവ്രമായി ഒരാളെ അനുഭവിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ.!!!"
ലില്ലിയുടെ ആ കമന്റ് കേട്ടപ്പോൾ നതാഷയ്ക്ക് താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് ഓടാൻ തോന്നി.
സാം തന്റെ വിജയത്തിൽ ഒന്ന് പുഞ്ചിരിച്ചു. അവൻ തന്റെ പക്കലുള്ള ആ പെൻസിൽ ഡ്രോയിംഗിന്റെ കവർ കീശയിൽ അമർത്തി പതുക്കെ ഒന്ന് തലോടി.
നതാഷ തന്റെ മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം ഒരിറക്ക് കുടിച്ചു. അവളുടെ ഉള്ളിൽ ഭയം ഇരമ്പുന്നുണ്ടെങ്കിലും, ലില്ലിയുടെ മുന്നിൽ പതറാൻ അവൾ തയ്യാറല്ലായിരുന്നു. സാം ഒരു വേട്ടക്കാരന്റെ ചിരിയോടെ അവളുടെ മറുപടിക്കായി കാത്തിരുന്നു.
നതാഷ: (ഗൗരവത്തിൽ) "മിസ്റ്റർ സാം, നിങ്ങൾ പറയുന്ന ഈ 'ഫാന്റസികൾ' സൈക്കോളജിയിൽ 'BDSM' അല്ലെങ്കിൽ 'Kink' എന്ന വിഭാഗത്തിൽ വരുന്നതാണ്.
നിങ്ങൾ വിവരിച്ച ആ കണ്ണുകെട്ടലും വന്യതയും പലർക്കും ഒരു ഉന്മാദമായിരിക്കാം. പക്ഷേ, ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഇതാണ്..."
നതാഷ സാമിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.
നതാഷ: "നിങ്ങൾ ഇതിനെ 'പ്രണയത്തിന്റെ പരമകാഷ്ഠ' എന്ന് വിളിക്കുമ്പോൾ, നിങ്ങളുടെ പാർട്ണർക്ക് അത് 'അധികാര
💬 Comments
View all comments