Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പ്രയോഗം' ആയിട്ടാണ് അനുഭവപ്പെടുന്നത്.
അവൾക്ക് ഇതിൽ താല്പര്യമില്ലെങ്കിൽ, അതിനർത്ഥം അവൾ നിങ്ങളെ സ്നേഹിക്കുന്നില്ല എന്നല്ല, മറിച്ച് നിങ്ങളുടെ ഈ രീതികൾ അവൾക്ക് മാനസികമായ സുരക്ഷിതത്വം നൽകുന്നില്ല എന്നാണ്. ഇതിന് ട്രീറ്റ്മെന്റ് മരുന്നുകളല്ല സാം..."
ലില്ലി ആവേശത്തോടെ നതാഷയുടെ മുഖത്തേക്ക് നോക്കി. സാം തന്റെ കസേരയിൽ ഒന്നുകൂടി ആഞ്ഞു ഇരുന്നു.
നതാഷ: "നിങ്ങൾക്ക് വേണ്ടത് 'ബിഹേവിയറൽ തെറാപ്പി' ആണ്.
നിങ്ങളുടെ ഈ വന്യമായ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ പഠിക്കണം.
പങ്കാളിയുടെ താല്പര്യങ്ങളെ മാനിക്കാത്ത ലൈംഗികത വെറും ക്രൂരതയാണ്.
നിങ്ങളുടെ പാർട്ണറുടെ ഭയത്തെ നിങ്ങൾ സുഖമായി കാണുന്നത് ഒരുതരം 'സാഡിസം' ആണ്.
നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ ഫാന്റസികൾ കുറച്ചു കാലത്തേക്ക് മാറ്റി വെച്ച്, അവളുടെ മാനസികമായ പേടി മാറ്റാൻ ശ്രമിക്കുക എന്നതാണ്. അവൾക്ക് നിങ്ങളുടെ സ്പർശനങ്ങളിൽ ഭയമല്ല, വിശ്വാസമാണ് തോന്നേണ്ടത്."
സാം പരിഹാസത്തോടെ ഒന്ന് മൂളി.
"വിശ്വാസമോ? അവൾ എന്നെ വിശ്വസിക്കുന്നത് കൊണ്ടല്ലേ ആ ഇരുട്ടിൽ അവൾ എന്റെ കൂടെ വരുന്നത് ഡോക്ടർ?"
നതാഷ: (ശബ്ദം അല്പം കടുപ്പിച്ച്) "അത് വിശ്വാസമല്ല സാം, അത് അവളുടെ നിസ്സഹായതയാണ്.
നിങ്ങൾ ചെയ്യേണ്ട ചികിത്സ ഇതാണ്... കുറച്ചു കാലം നിങ്ങളുടെ പങ്കാളിയിൽ നിന്നും അകന്നു നിൽക്കുക.!!!അവളെ അവളുടെ വഴിക്ക് വിടുക...!!
നിങ്ങളുടെ ഈ ചിന്തകളെ വഴിതിരിച്ചുവിടാൻ മറ്റ് ഹോബികളിൽ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഈ ആസക്തി നിങ്ങളെ ഒരു കുറ്റവാളിയാക്കി മാറ്റും.!!"
ലില്ലി പെട്ടെന്ന് ഇടപെട്ടു.
"അയ്യോ ഡോക്ടർ... സാം ഒരു കുറ്റവാളിയൊന്നുമല്ലല്ലോ. പുള്ളിയുടെ ആഗ്രഹങ്ങൾ പുള്ളി തുറന്നു പറഞ്ഞു എന്നല്ലേയുള്ളൂ."
സാം എഴുന്നേറ്റു. അവൻ മേശയിൽ കൈകൾ ഊന്നി നതാഷയുടെ മുഖത്തേക്ക് ആഞ്ഞു
💬 Comments
View all comments