Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
വാഷ്ബേസിൻ കേബിനെറ്റിൽ കൈകൾ കുത്തിവച്ചു നിന്ന അവൾക്ക് തന്റെ ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി...
ആ കണ്ണാടിയിൽ സാമിന്റെ രൂപം തന്നെ നോക്കി ആക്രോശിക്കുന്നത് പോലെ അവൾക്ക് തോന്നി..
മനസ്സ് കൈ വിടുമ്പോൾ താൻ തന്റെ
പേഷ്യന്റ്സ്നു പറഞ്ഞുകൊടുക്കാറുള്ള മെഡിറ്റേഷൻ രീതി അവൾ അവളിൽ തന്നെ നടപ്പിലാക്കി...
ആ കണ്ണാടിയിൽ നോക്കി ദീർഘമായി ശ്വാസമെടുത്തു...
അല്പസമയം ആ ശ്വാസത്തെ അവളുടെ ഉള്ളിൽ പിടിച്ചുകെട്ടി..
വളരെ സാവധാനം അവൾ ആ ശ്വാസത്തെ പുറത്തേക്ക് അയച്ചുവിട്ടു...
കുറച്ചുസമയം അങ്ങനെ ചെയ്തപ്പോൾ താൻ നോർമൽ ആയെന്ന് അവൾക്ക് തോന്നി...
ആ കണ്ണാടി നോക്കി അവൾ അവളോട് തന്നെ പറഞ്ഞു..
"സാം തനിക്കു തരുന്നത് ഒരു മായാലോകം മാത്രം...
തന്റെ റിയാലിറ്റി ഇവിടെ ഭർത്താവ് മാത്യു വിന്റെ കൂടെയാണ്...."
അവൾ ആ ഷോവർ തുറന്ന് ഇട്ടു...കുറച്ചുനേരം ശബ്ദം അധികം ഇല്ലാതെ തന്നെ ആ വാക്കുകൾ കണ്ണാടി നോക്കി ഉരുവിട്ടുകൊണ്ടിരുന്നു...
"സാം തനിക്ക് നൽകിയത് ഒരു മായാലോകം മാത്രം.........
യാഥാർഥ്യം ഇവിടെ മാത്യു വിന്റെ കൂടെ ഉള്ള ജീവിതമാണ്.."
പെട്ടെന്ന് താഴെ നിന്നും മാത്യു വിളിച്ചു: "നതാഷാ... ചായ തണുക്കുന്നു, നീ വരുന്നില്ലേ?"
"ആ..ഇതാ... ബാത്‌റൂമിൽ ആണ്....ഇതാ വരുന്നു.."
ഇതൊക്കെ ചെയ്തിട്ടു ബാത്‌റൂമിൽ നിന്നു വെളിയിൽ ഇറങ്ങിയിട്ടും ലെനയുടെ വീഡിയോ കണ്ട് ശ്വാസം മുട്ടി നിൽക്കുന്ന അവസ്ഥ യിൽ ആയിരുന്നു നതാഷ. ഓരോ വാക്കുകളും സാമിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ പോലെ അവൾക്ക് തോന്നി.
"ദാമ്പത്യം തകർക്കാൻ വരുന്ന മൂന്നാമൻ...!!!"
ആ വാചകം അവളുടെ തലയ്ക്കുള്ളിൽ പ്രകമ്പനം കൊള്ളുകയായിരുന്നു.അവൾ തന്റെ ഫോൺ കൈയിൽ പിടിച്ചു ആ ബെഡിൽ
💬 Comments
View all comments