0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കൺമുന്നിൽ മിന്നിമറഞ്ഞു.

​നതാഷ: (മനസ്സിൽ) "സാം... സാം ശരിക്കും എന്നെ സ്നേഹിക്കുകയാണോ? അതോ മാത്യുവുമായുള്ള എന്റെ ഈ ബന്ധം തകർക്കാൻ വന്ന ഒരു ക്രൂരനാണോ അയാൾ? മാത്യുവിനെ താൻ ചതിക്കുമ്പോൾ സാം ഉള്ളിൽ ചിരിക്കുകയാണോ?!!!"

​ലെന വിവരിക്കുന്നത് സാമിനെക്കുറിച്ചാണോ എന്ന് നതാഷ ഭയപ്പെട്ടു.

സാമിനോടുള്ള തന്റെ ആവേശം വെറുമൊരു ട്രാപ്പ് ആണെന്ന തോന്നൽ അവളിൽ കുറ്റബോധം നിറച്ചു.

തന്റെ സുരക്ഷിതമായ കുടുംബജീവിതം ഏത് നിമിഷവും തകർന്നു വീഴാമെന്ന് അവൾക്ക് തോന്നി.

​പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. "നതാഷാ... നീ ഇതുവരെ എഴുന്നേറ്റില്ലേ? ഹോസ്പിറ്റലിൽ പോകാൻ സമയമായി."

പുറത്ത് മാത്യുവിന്റെ ശാന്തമായ ശബ്ദം.

​നതാഷ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.

മാത്യുവിന്റെ ആ നിഷ്കളങ്കമായ ശബ്ദം കേൾക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ഭയം തോന്നി.

തന്റെ ജീവിതത്തിൽ ഒരു ഭീകരമായ കൊടുങ്കാറ്റ് വീശാൻ തുടങ്ങിയിരിക്കുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു.

അവൾ വേഗത്തിൽ ഫ്രഷ് ആകാനായി ബാത്ത്റൂമിലേക്ക് ഓടി. പക്ഷേ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടത് തന്റെ കഴുത്തിലെ ആ ചുവന്ന പാടുകളായിരുന്നു..സാമിന്റെ ആ വിജയമുദ്രകൾ!

ലെനയുടെ ഓരോ വാക്കുകളും നതാഷയുടെ ഹൃദയത്തിൽ ശൂലം പോലെ തറച്ചിരുന്നു. അവൾക്ക് മുന്നിൽ ബാത്‌റൂമിലെ കണ്ണാടിയിൽ സാമിന്റെ മുഖം തെളിഞ്ഞു വന്നു.

​സാം തന്നെ സ്നേഹിക്കുകയല്ല, മറിച്ച് മാത്യുവും താനും തമ്മിലുള്ള ആ ബന്ധം തകർക്കാൻ വന്ന ഒരു ശത്രുവാണോ?

താൻ ഒരു വലിയ ട്രാപ്പിലാണോ വീണിരിക്കുന്നത്?

മാത്യുവിനോട് താൻ ചെയ്യുന്നത് വലിയ പാപമാണെന്ന തോന്നൽ ആ വീഡിയോ കണ്ടതോടെ അവളിൽ ഇരട്ടിയായി. സാം ഒരു ക്രൂരനായ വേട്ടക്കാരനായി അവളുടെ മനസ്സിൽ രൂപപ്പെട്ടു.!!

ആ കണ്ണാടിക്ക് മുന്നിൽ

💬 Comments

View all comments