0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ആ ഫോട്ടോയിലായിരുന്നു. സാം ഒരു നിഴലായി അവളെ പിന്തുടരുകയാണ്. ആ മെസ്സേജ് ഒരു പ്രണയലേഖനമായിരുന്നില്ല, മറിച്ച് അവൾ അവന്റെ തടവറയിൽ ആണെന്നുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു.

അവൾ ആ ഫോണും കയ്യിൽ വെച്ച് ​അലസമായി ബെഡിൽ കിടക്കവേ ഫോണിൽ വീണ്ടും ഒരു മണിനാദം കേട്ടു..തന്റെ ഫോണിൽ തനിക്ക് ഏറ്റവും താല്പര്യമുള്ളവരുടെ നോട്ടിഫിക്കേഷൻ മാത്രമേ വരേണ്ടതുള്ളൂ എന്ന രീതിയിൽ സെറ്റിംഗ്സ് നാതാഷ ഫോണിൽ മുന്നേ ചെയ്തിരുന്നു...

ഫോൺ കൈയ്യിലെടുത്ത അവൾ കണ്ടത് തന്റെ പഴയ സഹപാഠി ലെനയുടെ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷൻ ആണ്.

ലെന,നതാഷയുടെ കൂടെ പഠിച്ചവൾ, ഇപ്പോൾ നാതാഷയേ പോലെ തന്നെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റ്.

പുരുഷന്മാരെ വെറുക്കുന്നവൾ എന്ന് അവർക്കിടയിൽ അറിയപ്പെടുന്ന ലെനയുടെ വീഡിയോയുടെ ടൈറ്റിൽ കണ്ടതും നതാഷയുടെ ഉറക്കം പാടെ ഓടിപ്പോയി:

"ദാമ്പത്യം തകർക്കാൻ എത്തുന്ന മൂന്നാമൻ: ഇമോഷണൽ ട്രാപ്പുകൾ തിരിച്ചറിയുക."

​നതാഷ വിറയ്ക്കുന്ന കൈകളോടെ ആ വീഡിയോ പ്ലേ ചെയ്തു. സ്ക്രീനിൽ ലെനയുടെ ഗൗരവമേറിയ മുഖം തെളിഞ്ഞു:

​"പല സ്ത്രീകൾക്കും സംഭവിക്കുന്ന ഒരു അബദ്ധമുണ്ട്.

സുരക്ഷിതമായ ഒരു കുടുംബജീവിതം മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് ഒരാൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും.

അയാൾ നിങ്ങളെ ഒരു സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുമെന്ന് തോന്നിപ്പിക്കും.!!!

നിങ്ങളുടെ ഭർത്താവിൽ നിന്നും കിട്ടാത്ത ആവേശം അയാൾ തരും.!!!

പക്ഷേ ഓർക്കുക...

അയാൾക്ക് നിങ്ങളോട് പ്രണയമില്ല.!!

സന്തോഷകരമായ ഒരു കുടുംബം തകർക്കുക എന്ന ക്രിമിനൽ സൈക്കോളജിയാണ് അയാൾക്കുള്ളത്.!!

നിങ്ങളെക്കൊണ്ട് നിങ്ങളുടെ ഭർത്താവിനെ ചതിപ്പിക്കുമ്പോൾ അയാൾക്ക് ലഭിക്കുന്നത് ഒരുതരം ക്രൂരമായ വിജയമാണ്."!!!

​ലെനയുടെ ഓരോ വാക്കും നതാഷയുടെ ഹൃദയത്തിൽ ആഞ്ഞു തറച്ചു. സാമിന്റെ മുഖം അവളുടെ

💬 Comments

View all comments