Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പറഞ്ഞതുപോലെ തന്റെ ദാമ്പത്യം തകർക്കാൻ സാം വന്നതാണെങ്കിൽ, ഇത്രയും സ്നേഹമുള്ള മാത്യുവിനെ താൻ എങ്ങനെ ഉപേക്ഷിക്കും?!!!
നതാഷ: (മനസ്സിൽ) "മാത്യു ഇത്രയും നല്ലവനാകുമ്പോൾ എന്തിനാണ് ഞാൻ ആ ഭ്രാന്തന്റെ പുറകെ പോകുന്നത്?
പക്ഷേ... സാമിന്റെ ആ സ്പർശനമില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലല്ലോ."!!!
മാത്യു: "ഹലോ ലില്ലി... മാത്യു ആണ്.
നതാഷാ ഡോക്ടർക്ക് ഇന്ന് സുഖമില്ല. ചെറിയൊരു ഇൻഫെക്ഷൻ പോലെ. അതുകൊണ്ട് ഇന്ന് വരില്ല. ഇന്നത്തെ കേസുകൾ എല്ലാം മാറ്റിവെച്ചോളൂ."
നതാഷ ശ്വാസമടക്കിപ്പിടിച്ചു കേട്ടു. ലില്ലി മറുപുറത്ത് നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
മാത്യു: "അതെ... കംപ്ലീറ്റ് റെസ്റ്റ് വേണം. ഓക്കെ ലില്ലി, താങ്ക്സ്."
മാത്യു ഫോൺ വെച്ച് നതാഷയുടെ അടുത്തേക്ക് വന്നു.
"ലില്ലി പറഞ്ഞു ഇന്നലെ നതാഷ മാഡം ഉച്ചക്ക് തന്നെ വല്ലാതെ തളർന്നിരുന്നു എന്ന്. നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്? നമുക്ക് പണത്തിന് ബുദ്ധിമുട്ടില്ലല്ലോ."
നതാഷ വെറുതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
പക്ഷേ നതാഷയുടെ ഉള്ളിൽ ലെനയുടെ ആ വീഡിയോയിലെ വാക്കുകൾ വീണ്ടും മുഴങ്ങി:
"ചിലർ വരുന്നത് നിങ്ങളുടെ സന്തോഷം നശിപ്പിക്കാനാണ്.!!!"
അന്ന് പകൽ മുഴുവൻ മാത്യു നതാഷയുടെ അരികിൽ തന്നെ ഉണ്ടായിരുന്നു.
അവൾക്ക് ഭക്ഷണം കൊണ്ടു കൊടുത്തും, പ്രിയപ്പെട്ട പാട്ടുകൾ വെച്ചും അയാൾ അവളെ ശുശ്രൂഷിച്ചു.
മാത്യുവിന്റെ സ്നേഹം കൂടുംതോറും നതാഷയുടെ ഉള്ളിലെ കുറ്റബോധം ഒരു കനലായി എരിഞ്ഞു.
അന്ന് ഉച്ചക്ക് ശേഷം നതാഷയുടെ തളർച്ച മാറ്റാനായി മാത്യു അവളെ നിർബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയി.
എയർകണ്ടീഷൻ ചെയ്ത ആ തണുത്ത മുറിക്കുള്ളിൽ, പോപ്‌കോണിന്റെ മണത്തിനിടയിൽ മാത്യുവിന്റെ തോളിൽ തലചായ്ച്ച് ഇരിക്കുമ്പോഴും നതാഷയുടെ മനസ്സ് ലെനയുടെ വീഡിയോയിലെ
💬 Comments
View all comments