Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ആ ഭീകരമായ മുന്നറിയിപ്പുകളിലായിരുന്നു.
അതേ സമയം ഉച്ചതിരിഞ്ഞു സെക്യൂരിറ്റി വക്കച്ചൻ മാത്യു ഡോക്ടർക്ക് നതാഷയുടെ വഴിവിട്ട ബന്ധത്തെ കുറിച്ചു ചെറിയ ഒരു സൂചന നൽകി ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കണം എന്ന് ഉറപ്പിച്ചിരുന്നു.
ഉച്ചഭക്ഷണം ഒരു ഹോട്ടലിൽ നിന്നും കഴിച്ചശേഷം അയാൾ നഗരത്തിലെ ഒഴിഞ്ഞ കാളിങ് ബൂത്ത് അന്വേഷിച്ചു നടന്നു..
അയാൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.
ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കടലാസ് കഷണത്തിലേക്ക് നോക്കി.
രാവിലെ തന്നെ മാത്യു വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും അയാൾ മാത്യുവിന്റെ പേഴ്സണൽ നമ്പർ തന്ത്രപരമായി കൈക്കലാക്കിയിരുന്നു.
വിറയ്ക്കുന്ന വിരലുകളോടെ അയാൾ ആ നമ്പർ ഡയൽ ചെയ്തു.
അതേസമയം, തിയേറ്ററിനുള്ളിൽ സിനിമയുടെ നിർണ്ണായക രംഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
മാത്യുവിന്റെ പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്തു.
അപരിചിതമായ നമ്പറായതിനാൽ അയാൾ ആദ്യം അവഗണിച്ചെങ്കിലും വീണ്ടും ബെൽ അടിച്ചപ്പോൾ നതാഷയെ നോക്കി ഒന്ന് ചിരിച്ച് അയാൾ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങി.
മാത്യു: "ഹലോ... ആരാണ്?"
പുറത്തെ ബഹളം കാരണം മാത്യുവിന് ഒന്നും വ്യക്തമാകുന്നില്ലായിരുന്നു.
വക്കച്ചൻ: (ശബ്ദം മാറ്റിപ്പിടിച്ച്) "ഹലോ... മാത്യു ഡോക്ടർ അല്ലേ? ഹലോ...
കേൾക്കുന്നില്ലേ? ആ ഡോക്ടറെ...
ഇന്നലെ അർദ്ധരാത്രി ഡോക്ടറുടെ ഭാര്യയെ വേറെ ഒരാളുടെ കൂടെ കണ്ടല്ലോ... സാറ് ഇതൊക്കെ അറിഞ്ഞോ?"
മാത്യു ആദ്യം ഒന്ന് സ്തംഭിച്ചു പോയി.
പക്ഷേ പെട്ടെന്ന് തന്നെ അയാൾ സ്വയം നിയന്ത്രിച്ചു.
തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് ആരോ അപവാദം പറയുകയാണെന്ന ചിന്ത അയാളെ പ്രകോപിപ്പിച്ചു.
മാത്യു: (ദേഷ്യത്തോടെ) "ഹലോ! ആ... അത് നതാഷ രാത്രി റേഡിയോ ഷോ കഴിഞ്ഞ് ഒരു പഴയ പേഷ്യന്റിനെ
💬 Comments
View all comments